ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കും: കെ സി റോസക്കുട്ടി
ബത്തേരി > ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസിൽനിന്നും രാജിവച്ച കെ സി റോസക്കുട്ടി പറഞ്ഞു. ബത്തേരിയിലെ വീട്ടിൽ കാണാനെത്തിയ സിപിഐ എം നേതാക്കളോടാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ മൂന്ന് മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും എഐസിസി അംഗത്വത്തിൽനിന്നും രാജിവച്ച റോസക്കുട്ടി പറഞ്ഞു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, വയനാട് ജില്ലാ സെക്രട്ടറി പി ഗഗറാറിൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് റോസക്കുട്ടിയെ വീട്ടിലെത്തി കണ്ടത്.
നാല് പതിറ്റാണ്ടോളം രാഷ്ട്രീയപ്രവർത്തനം നടത്തിയ റോസക്കുട്ടിയെ സിപിഐ എമ്മിലേക്ക് സ്വാഗതംചെയ്യുകയാണെന്ന് പി കെ ശ്രീമതി പറഞ്ഞു. ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ വിശ്വനാഥനും എൽജെഡി സംസ്ഥാന പ്രസിഡന്റും കൽപ്പറ്റ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ എം വി ശ്രേയാംസ്കുമാറും റോസക്കുട്ടിയെ വീട്ടിൽ സന്ദർശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3daKld1
Comments