ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തിപ്പെടുന്നു: പിണറായി

കണ്ണൂര്> എല്ഡിഎഫിനെതിരെ കേരളത്തില് ബിജെപി-കോണ്ഗ്രസ് കൂട്ടുകെട്ട് ശക്തിപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എല്ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പിണറായി കണ്വന്ഷന് സെന്റര് പരിസരത്ത് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര, ബേപ്പൂര് മോഡല് കൂട്ടുകെട്ട് എല്ലാവര്ക്കും ഓര്മയുണ്ടാകും. രണ്ടു കൂട്ടരും രഹസ്യബാന്ധവമായിരുന്നു. ഒരുഘട്ടത്തില് ഏതാനും സീറ്റുകളില് ധാരണയുണ്ടാക്കി. ആ വഴിക്കാണ് ഇപ്പോള് കാര്യങ്ങള് നീങ്ങുന്നത്. എല്ഡിഎഫിനെ അതുവഴി തകര്ക്കാമെന്നാണ് കണക്കുകൂട്ടല്. രണ്ടുകൂട്ടരും ചേര്ന്നുള്ള ആക്രമണ രീതിയാണിപ്പോള് ഉയര്ത്തിക്കൊണ്ടുവരുന്നത്.

എല്ഡിഎഫ് സര്ക്കാരിനെ അപകീര്ത്തിപ്പെടുത്താന് പ്രത്യേക ചങ്ങാത്തംതന്നെ ഇവര് തമ്മിലുണ്ട്. കോണ്ഗ്രസും ബിജെപിയും ഒരേ മനസ്സോടെ ഒരേ രീതിയില് സര്ക്കാരിനെ എതിര്ക്കുകയാണ്. സര്ക്കാരിന്റെ ചെയ്തികള് വച്ചല്ല എതിര്പ്പ്. ഇല്ലാക്കഥകള് മെനയുകയാണ്. ബിജെപി നേതാവ് രാവിലെയും കോണ്ഗ്രസ് നേതാവ് വൈകിട്ടും ഒരേകാര്യം ആവര്ത്തിക്കുന്നു.

സ്വര്ണക്കടത്ത് കേസില് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാനായിരുന്നില്ല പ്രതിപക്ഷത്തിന്റെ താല്പ്പര്യം. കള്ളക്കടത്ത് പിടിച്ച ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്നിന്ന് കസ്റ്റംസിനെ വിളിച്ചെന്ന ഉണ്ടയില്ലാ വെടിപൊട്ടിച്ചല്ലോ. അങ്ങനെ ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനുതന്നെ പറയേണ്ടിവന്നു.തദ്ദേശതെരഞ്ഞെടുപ്പില് എല്ഡിഎഫിനെ പൂര്ണമായും തകര്ക്കാമെന്ന് കരുതിയതാണ് പ്രതിപക്ഷം. ഇത്തരം അപവാദ പ്രചാരണങ്ങളെല്ലാം തള്ളി കേരളം എല്ഡിഎഫിനൊപ്പം നിന്നു. സര്ക്കാരിന്റെ അഞ്ചു വര്ഷത്തെ പ്രവര്ത്തനത്തെക്കുറിച്ച് എന്തെങ്കിലും മോശം പറയാന് പ്രതിപക്ഷത്തിനും സാധിക്കില്ല. ഓരോ ദുരന്തത്തിലും നാടിനെ ഒന്നിച്ചുനിര്ത്തി ഒരുമയോടെ നേരിടാനാണ് സര്ക്കാര് മുന്കൈയെടുത്തത്. മഹാപ്രളയത്തെയും കോവിഡിനെയുമെല്ലാം അങ്ങനെയാണ് നാം നേരിട്ടത്. കോവിഡിനെ കേരളം നേരിട്ട രീതി ലോകമാകെ അംഗീകരിച്ചതാണ്. പാവപ്പെട്ടവരെ പ്രത്യേകമായി കണ്ടുള്ള നിലപാടാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3enYLZg

Comments

Archive

Contact Form

Send