തെരഞ്ഞെടുപ്പു കമീഷനില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു: എസ്ആര്‍പി

കണ്ണൂര്> ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമീഷന്റെ പ്രവര്ത്തനങ്ങളില് എക്സിക്യൂട്ടീവ് നേരിട്ട് ഇടപെടുന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെന്ന് എസ് ആര് പി. ആഭ്യന്തരവകുപ്പില്നിന്നും നിയമവകുപ്പില്നിന്നും കത്തു ലഭിച്ചതിനാലാണ് തെരഞ്ഞെടുപ്പു മാറ്റിയതെന്നാണ് കമീഷന് പരസ്യമായി പ്രതികരിച്ചത്.

സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്വവുമായ തെരഞ്ഞെടുപ്പു നടത്താന് അധികാരമുള്ള സ്ഥാപനമാണ് തെരഞ്ഞെടുപ്പു കമീഷന്. കമിഷന്റെ പ്രവര്ത്തനങ്ങളില് ഗവണ്മെന്റ് ഇടപെടുന്നത് നിയമവിരുദ്ധമാണ്; ഭരണഘടനാവിരുദ്ധമാണ്. സ്വര്ണക്കടത്തു വിഷയത്തില് കുറ്റവാളികളെ സംരക്ഷിക്കുകയാണ് കേന്ദ്ര ഏജന്സികളെന്നും പ്രധാനമന്ത്രി മോഡിയും അമിത്ഷായും രാജ്നാഥ് സിങ്ങുമാണ് ഇതിന് ഉത്തരാവാദികളെന്നും എസ്ആര്പി ചോദ്യത്തിനു മറുപാടിയായി പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് സ്വര്ണക്കടത്ത് പിടികൂടിയത്. ഒമ്പതു മാസമായിട്ടും സ്വര്ണം എവിടെനിന്നു വന്നു, ആര്ക്കുപോയി, ഇതുമായി ബന്ധമുള്ളവര് ആരൊക്കെ തുടങ്ങിയ ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്താന് അന്വേഷണ ഏജന്സികള്ക്കു കഴിഞ്ഞില്ല. അതിനുപകരം കള്ളക്കഥകള് പ്രചരിപ്പിക്കുന്ന നിയമവിരുദ്ധ പ്രവര്തതനമാണ് നടത്തുന്നത്. ഇത്ര കാര്യക്ഷമതയില്ലാത്തവരാണോ ഈ ഏജന്സികള്? എന്തു പാപ്പരത്തമാണിത്-- എസ് ആര് പി പറഞ്ഞു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3cESirQ

Comments

Archive

Contact Form

Send