ഗുജറാത്തില്‍ ദളിത് ആക്ടിവിസ്റ്റിനെ വെട്ടിക്കൊന്നു; പ്രതികാരം ക്ഷത്രിയര്‍ക്കെതിരെ പരാതി നല്‍കിയതിന്
ന്യൂഡല്ഹി > ഗുജറാത്തില് ക്ഷത്രിയ വിഭാഗക്കാര്ക്കെതിരെ പരാതി നല്കിയ ദളിത് വിവരാവകാശ പ്രവര്ത്തകനെ വീട്ടില്ക്കയറി വെട്ടിക്കൊന്നു. ഭാവ്നഗര് ജില്ലയിലെ സാന്ദൂര് ഗ്രാമത്തിലെ അമ്രഭായ് ബോറിച്ചയെയാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് 50 പേരടങ്ങിയ ക്ഷത്രിയ സംഘം കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മകള്ക്കും പരിക്കേറ്റു.
ആ വഴി കടന്നുപോയ സംഘം അമ്രഭായിയും മകളും വീട്ടുമുറ്റത്ത് നില്ക്കുന്നത് കണ്ട് തിരികെയെത്തി. ഇരുവര്ക്കും നേരെ കല്ലെറിഞ്ഞു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഇവരെ പിന്തുടര്ന്ന് ഇരുമ്പ് കമ്പിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചു-- മകള് പൊലീസിനോട് പറഞ്ഞു.
കര്ഷകനായ തന്റെ സ്ഥലം തട്ടിയെടുക്കാന് ശ്രമിച്ച ക്ഷത്രിയ വിഭാഗക്കാര്ക്കെതിരെ അമ്രഭായ് ഒരു മാസം മുമ്പ് പൊലീസില് പരാതിപ്പെട്ടിരുന്നു. അതിന് പകരം വീട്ടാനായിരുന്നു അക്രമം. അമ്രഭായിയുടെ പരാതിയില് പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് വിസമ്മതിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/30fqPFP
Comments