കളമശ്ശേരിയിൽ മകനെതിരെയുള്ള പ്രതിഷേധത്തിന് പിന്നിൽ ആരെന്നറിയാം: ഇബ്രാഹിംകുഞ്ഞ്
കൊച്ചി > കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായ മകൻ വി എ അബ്ദുൽ ഗഫൂറിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിറകിൽ ആരാണെന്ന് അറിയാമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്. അത് തുറന്ന് പറയുന്നത് ശരിയല്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരിയായ രീതിയല്ല ചിലർ ചെയ്യുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ലീഗിന്റെയോ യൂത്ത് ലീഗിന്റേയോ പൊതുവികാരമല്ല പ്രതിഷേധം. മകന് മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളും അറിയാം. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/30K4ocg
Comments