പെയ്‌ന്റിംഗ് ജോലിക്കിടെ വീണു പരിക്കേറ്റ സിപിഐ എം ബ്രാഞ്ചു സെക്രട്ടറി മരിച്ചു
ഹരിപ്പാട്> മുതുകുളത്ത് പെയ്ൻ്റിംഗ് ജോലിക്കിടെ വീടിനു മുകളിൽ നിന്നു വീണു പരുക്കേററ സിപിഐ എം ബ്രാഞ്ചു സെക്രട്ടറി മരിച്ചു.
രാമഞ്ചേരി പുത്തൻപറമ്പിൽ സുനിൽ (43) ആണ് മരിച്ചത്മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് പടിഞ്ഞാറ് ഒരു വീട്ടിലെ പെയ്ൻ്റിംഗിനിടെ തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം
രണ്ടാം നിലക്കു മുകളിലുള്ള ഷെയ്ഡിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ
ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റിയിലെ എട്ടാം ബ്രാഞ്ചു സെക്രട്ടറി, വട്ടച്ചാൽ -വലിയഴീക്കൽ മൽസ്യതൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് ,മൽസ്യതൊഴിലാളി യൂണിയൻ ആറാട്ടുപുഴ തെക്ക് മേഖലാ പ്രസിഡൻ്റ്, യൂണിയൻ ജില്ലാ കമ്മിറ്റി എന്നിനിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ: സരിത. മകൾ: കൺമണി.
Credits Kerala || Deshabhimani Online News https://ift.tt/2OAtzvj
Comments