ഈ ഇടം നെഞ്ചിലെ ചെമ്പനീർപ്പൂക്കളേ തരംഗമായി അജീഷ്‌ ദാസന്റെ വരികൾ

കോട്ടയം>‘ഈ ഇടം നെഞ്ചിലെ , ചെമ്പനീർപ്പൂക്കളേ... പൂവിടാൻ നേരമായിതാ. നാടുണർത്തീടുവാൻ നാളെതൻ നായകൻ, ചേർന്നിടും നേരമായിതാ.

വരികയായിതാ വാസവൻ, വികസനത്തിനായ് നായകൻ’. പുതിയ തരംഗമായി ഏറ്റുമാനൂർ മണ്ഡലത്തിൽ നിറയുകയാണ് ഈ പാട്ട്. റിങ്ട്യൂണായും സോഷ്യൽ മീഡിയകളിലെ സ്റ്റാറ്റസായും പാട്ട് വൈറൽ. യുവകവിയും ഗാനരചയിതാവുമായ അജീഷ് ദാസന്റേതാണ് വരികൾ. വൈക്കം സ്വദേശിയായ അജീഷ് ദാസൻ പൂമരം സിനിമയിലും ജോസഫ് സിനിമയിലെ പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ... എന്ന പാട്ടിലൂടെയും ശ്രദ്ധനേടി. അജീഷിന്റെ വരികൾക്ക് നോട്ട്ബുക്ക് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മെജോ ജോസഫാണ് സംഗീതം പകർന്നത്. ഛോട്ടാ മുംബൈ ഫെയിം -വിപിൻ സേവ്യർ ആലപിച്ച പാട്ടിന്

ദൃശ്യാവിഷ്കാരമൊരുക്കിയത് സംവിധായകൻ രാജേഷ് കണ്ണങ്കര. സംവിധായകരായ ജയരാജ്, പ്രദീപ് എം നായർ എന്നിവരും അണിയറശിൽപ്പികളാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fp3sT4

Comments

Archive

Contact Form

Send