നേമത്ത്‌ കണ്ടുവച്ച ‘വമ്പൻ’ ബിജെപിയിൽ; ഉത്തരംമുട്ടി കോൺഗ്രസ്‌

തിരുവനന്തപുരം > നേമത്ത് ബിജെപിക്കെതിരെ പോരാടാൻ വമ്പനെ ഇറക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വീമ്പുപറയുന്നതിനിടെ അതേ സീറ്റിലേക്ക് പരിഗണിച്ചിരുന്നയാൾ ബിജെപിയിലെത്തിയത് കോൺഗ്രസിന് കനത്ത പ്രഹരമായി. മുതിർന്ന നേതാവ് പി സി ചാക്കോ പാർടി വിട്ടതിനു പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് രാജിവച്ച് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ സീറ്റ് ചർച്ച തുടരവേയാണ് അധികം അകലെയല്ലാത്ത ബിജെപി ആസ്ഥാനത്തെത്തി വിജയൻ തോമസ് സംഘപരിവാറിനെ വരിച്ചത്. ബിജെപി സ്ഥാനാർഥിയാകുമെന്ന സൂചനയും അദ്ദേഹം നൽകി.

സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപിക്ക് എംഎൽഎയെ സമ്മാനിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസ് വോട്ടുകൾ കൂട്ടത്തോടെ മറിച്ചാണ്. ഇതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇത്തവണ നേമത്ത് വമ്പനെ ഇറക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനും വരെ കോൺഗ്രസിനെ രക്ഷിക്കാനിറങ്ങുമെന്ന് പ്രാചരണമുണ്ടായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവാതെ ഹൈക്കമാൻഡ് ചർച്ച അനന്തമായി നീളുമ്പോഴാണ് നേമത്ത് കോൺഗ്രസ് സ്ഥാനാർഥിയാകാനിരുന്ന വിജയൻ തോമസ് സ്വന്തം കാര്യം തീരുമാനിച്ചത്. ഇനിയും കേരളത്തിലെ ഒട്ടേറെ മുതിർന്ന നേതാക്കൾ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുംചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവും പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപൻ ദിവസങ്ങൾക്കുമുമ്പ് ബിജെപിയിൽ ചേർന്നിരുന്നു. ഇതിനുപിന്നാലെ നേതൃത്വത്തെ ഞെട്ടിച്ച് പി സി ചാക്കോയും കോൺഗ്രസ് വിട്ടു. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ തുടർച്ചയായി കോൺഗ്രസ് നേതാക്കൾ പാർടി വിടുകയും ഒരു മടിയുമില്ലാതെ ബിജെപിയിൽ ചേരുന്നതും കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. കോൺഗ്രസിൽനിന്നാണ് കൂടുതൽപേർ ബിജെപിയിലേക്ക് പോകുന്നതെന്നും നിലനിൽപ്പില്ലെന്നു കാണുമ്പോൾ കാലിടറിപ്പോകാമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർഥിയാക്കിയശേഷം കെസിസിസി പ്രസിഡന്റാവാൻ ചരടുവലിക്കുന്നയാളാണ് സുധാകരൻ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bG5CM7

Comments

Archive

Contact Form

Send