ഇരട്ടവോട്ടുകൾ ആർക്കെന്ന് കൂടുതൽ വ്യക്തമാകുന്നു: മുഖ്യമന്ത്രി
കൊച്ചി> യുഡിഎഫിന്റെ പല സ്ഥാനാർഥികൾക്കും അവരുടെ വേണ്ടപ്പെട്ടവർക്കും ഒന്നിലധികം വോട്ടുകളുണ്ടെന്ന കാര്യമാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പെരുമ്പാവൂർ, കയ്പമംഗലം, കഴക്കൂട്ടം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഒന്നിലധികം വോട്ടുണ്ട്. കെപിസിസി സെക്രട്ടറി ഹരീന്ദ്രനാഥിനും ഒന്നിലേറെ വോട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തിലെ ലീഗ് എംഎൽഎ ഇബ്രാഹിംകുഞ്ഞിന്റെ സഹോദരിക്കും മകനും മൂന്നും നാലും വോട്ടുണ്ട്. ഈ വസ്തുതകളെല്ലാം പുറത്ത് വന്നതാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇരട്ട വോട്ടിന് പിന്നില് കോൺഗ്രസാണെന്ന് ആദ്യ സംഭവത്തിൽതന്നെ തെളിഞ്ഞിരുന്നു.ആ സ്ത്രീ തന്നെ അവർ കോൺഗ്രസുകാരിയാണെന്നും കോൺഗ്രസുകാരാണ് പേര് ചേർത്തതെന്നും വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പട്ടികയുടെ ഉത്തരവാദിത്വം കമ്മീഷനാണ്. ഇരട്ടവോട്ടുകളെ കുറിച്ച് പരിശോധിക്കുന്നുമുണ്ട്. ആ പരിശോധന എല്ലാ കാലത്തും നടക്കാറുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3d9FbxD
Comments