സിപിഐ എമ്മുമായി ഒരിക്കലും ധാരണയുണ്ടായിട്ടില്ല: പി പി മുകുന്ദൻ
തിരുവനന്തപുരം
സിപിഐ എമ്മുമായി ഒരു ഘട്ടത്തിലും ബിജെപി ധാരണയുണ്ടായിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ. അതേസമയം തെരഞ്ഞെടുപ്പിൽ കോലീബി ധാരണ ഉണ്ടായിരുന്നതിനാലാണ് ഒ രാജഗോപാൽ അത് തുറന്നു പറഞ്ഞതെന്നും മുകുന്ദൻ പറഞ്ഞു.
1991ലെ തെരഞ്ഞെടുപ്പിലാണ് കോലീബി ധാരണയുണ്ടാക്കിയത്. അന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നത് രാജഗോപാലിനായിരുന്നു. കോലീബി എന്നത് തെരഞ്ഞെടുപ്പ് സഖ്യമല്ല, പരസ്യമായ ധാരണയായിരുന്നു. ചില മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കുന്നതിന് പകരം മറ്റിടങ്ങളിൽ കോൺഗ്രസിനെയും ലീഗിനെയും തിരിച്ച് സഹായിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇത്. ബേപ്പൂരിലും വടകരയിലും മഞ്ചേശ്വരത്തും തിരുവനന്തപുരം ഈസ്റ്റിലുമെല്ലാം ധാരണയുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ ജയിച്ചില്ലെങ്കിലും പാർടിയുടെ വോട്ടുവിഹിതം വർധിച്ചു. പിന്നീട് ഇത്തരത്തിലുള്ള നീക്കുപോക്കുകൾ ഉണ്ടായിട്ടില്ലെന്നും ബിജെപിക്ക് ഇപ്പോഴുള്ളത് സ്വാഭാവിക വളർച്ചയാണെന്നും പി പി മുകുന്ദൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2QoSPFx
Comments