കോലീബി സഖ്യം : രാജഗോപാലിന്റെ പ്രസ്താവനയിൽ പ്രതിപക്ഷത്തിന് മൗനം: മുഖ്യമന്ത്രി
മലപ്പുറം
മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ യുഡിഎഫ്-–- ബിജെപി ബാന്ധവത്തെക്കുറിച്ച് പറഞ്ഞപ്പോൾ പലർക്കും ചെവിയിൽ പഞ്ഞി കയറ്റിയ അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ അത് കേട്ട ഭാവം നടിക്കുന്നില്ല. എൽഡിഎഫിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. ഒരു വർഗീയ ശക്തിയുമായും എൽഡിഎഫ് കൂട്ടുകൂടില്ല. അത് രാഷ്ട്രീയ നിലപാടാണ്.
തെരഞ്ഞെടുപ്പ് വരുമ്പോൾ നാല് വോട്ടിനു വേണ്ടി അത് മാറ്റില്ല. കോന്നിയിലും ചെങ്ങന്നൂരിലും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റുമാരെ തോൽപ്പിച്ചാണ് എൽഡിഎഫ് കഴിഞ്ഞ തവണ ഈ മണ്ഡലങ്ങൾ നേടിയത്. എന്നാൽ, നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച പാർടിയാണ് കോൺഗ്രസ്.
അങ്ങനെ എംഎൽഎയായ ആളാണ് രാജഗോപാൽ. ഇത്തവണ മലമ്പുഴയിൽ നേമം ആവർത്തിക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് കോൺഗ്രസ് നടത്തുന്നത്. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3cJYDB4
Comments