ചെന്നിത്തലയ്‌ക്ക്‌ 
കിഫ്‌ബി ‘അത്ര പോര’ ; പ്രചരിപ്പിക്കുന്നത്‌ നട്ടാൽ കുരുക്കാത്ത നുണ

തിരുവനന്തപുരം
കിഫ്ബിയുടെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരിപ്പിക്കുന്നത് നട്ടാൽ കുരുക്കാത്ത നുണ. സ്വന്തം മണ്ഡലത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ മറച്ചുവച്ചാണ് കിഫ്ബിയുടേത് ഊതിപ്പെരുപ്പിച്ച വികസനമെന്ന് ചെന്നിത്തല തട്ടിവിടുന്നത്. ഹരിപ്പാട് മണ്ഡലത്തിൽമാത്രം കിഫ്ബിവഴി അനുവദിച്ചത് 143 കോടിയുടെ പദ്ധതി. എന്നിട്ടും കിഫ്ബി തട്ടിപ്പാണെന്നാണ് ചെന്നിത്തല. വികസനം കൊണ്ടുവരാൻ കിഫ്ബിക്ക് കഴിഞ്ഞില്ലെന്നാണ് പ്രചാരണം.
ഹരിപ്പാടിനുണ്ട് 
കിഎഫ്ബിയുടെ മുദ്ര

പള്ളിപ്പാട് - കൊടുന്തർ -മേൽപാടം പാലം (30 കോടി), എൻഎച്ച്–-കരുവാറ്റ–--മാന്നാർ റോഡ് (30 കോടി), കൃഷ്ണപുരം മാമ്പ്രക്കുന്നേൽ റെയിൽവേ മേൽപ്പാലം (60 കോടി), മംഗലം ഗവൺമെന്റ് എച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യ വികസനം (മൂന്ന് കോടി), ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് മികവിന്റെ കേന്ദ്രമാക്കൽ (അഞ്ചു കോടി), കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ വികസനം (15 കോടി) എന്നിവയാണ് കിഫ്ബി ഏറ്റെടുത്ത പദ്ധതികൾ. ദേശീയപാതാ വികസനം അടക്കമുള്ള പൊതുവായ പദ്ധതികൾക്കുപുറമെയാണിത്.

അഞ്ചുവർഷത്തിൽ ഹരിപ്പാട് മണ്ഡലത്തിന് ആകെ 184 കോടി അനുവദിച്ചു. ബജറ്റിലൂടെ 41 കോടിയുടെ പദ്ധതികൾക്ക് പണം ലഭിച്ചു.
ഇതാ വിശദാംശം

●2018–-19: ഹരിപ്പാട് എൻഎച്ച് പവർഹൗസ് –- മുതലക്കുറിച്ചിക്കൽ റോഡ് നിർമാണം -(രണ്ടു കോടി), ആയാപറമ്പ് എച്ച്എസ്എസിന് കെട്ടിടവും ചുറ്റുമതിലും -(രണ്ടു കോടി), കാർത്തികപള്ളി പഞ്ചായത്തിൽ ആയുർവേദ ആശുപത്രിക്ക് കെട്ടിടം (ഒരു കോടി).

●2019–-20: ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം(അഞ്ചു കോടി), ആറാട്ടുപുഴ ഫിഷ് മീൽപദ്ധതി (മൂന്ന് കോടി), ഹരിപ്പാട് ഫയർസ്റ്റേഷന് കെട്ടിടം- (നാലു കോടി), നങ്ങ്യാർകുളങ്ങര കരിപ്പുഴ റോഡിന്റെ സൗന്ദര്യവൽക്കരണം (നാലു കോടി), തൃക്കുന്നപ്പുഴ എൽപി സ്കൂളിന് പുതിയ ബ്ലോക്ക് (രണ്ടു കോടി), നങ്ങ്യാർകുളങ്ങര യുപിഎസിന് (ശതാബ്ദിസ്മാരകം) (മൂന്ന് കോടി).

● 2020–-21: ചെറുതന സിഎച്ച്സിയിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം, ഐപി, ഒപി വിഭാഗം എന്നിവയ്ക്ക് കെട്ടിടം (അഞ്ചു കോടി).

● 2021-–-22: കായംകുളം കായലിൽനിന്നുള്ള ഉപ്പ് വെള്ളം തടയാൻ പുളിക്കീഴ് ആറ്റിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം (10 കോടി).



Credits Kerala || Deshabhimani ​Online ​News https://ift.tt/3sYDn0E

Comments

Archive

Contact Form

Send