തലശേരിയിൽ കോൺഗ്രസ്‌ നേതാവ് 
നടമ്മൽ രാജൻ‌ രാജിവച്ചു ; സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കും


തലശേരി
ദളിതരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് നേതാവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മൽ രാജനും കുടുംബവും കോൺഗ്രസ് വിട്ടു. ബിജെപിക്ക് വോട്ട് മറിക്കുന്ന പാർടിയായി കോൺഗ്രസ് മാറി. സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഇവര് അറിയിച്ചു. സിപിഐ എമ്മിനെതിരെ ദളിത്പീഡന പരാതി ചമച്ച ‘കുട്ടിമാക്കൂൽ സംഭവ’ത്തിലെ പരാതിക്കാരനും കുടുംബവുമാണ് കോൺഗ്രസ് വിട്ടത്.

കുട്ടിമാക്കൂൽ സംഭവത്തെ ഉപയോഗിച്ച് സംസ്ഥാനമാകെ രാഷ്ട്രീയപ്രചാരണം നടത്തിയ പാർടിയാണ് കോൺഗ്രസെന്ന് രാജൻ പറഞ്ഞു. കോണ്​ഗ്രിസില് നേരിടുന്ന അവഗണനയില് ഉമ്മൻചാണ്ടി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർക്കെല്ലാം കത്ത് നൽകിയിട്ടും ആരും ഇടപെട്ടില്ല. 1980 മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. നഗരസഭാ തെരഞ്ഞെടുപ്പിൽ കോണ്​ഗ്രസിന് സ്ഥാനാർഥിയില്ലാത്ത വാർഡുകളിൽ താനും മകളും മത്സരിച്ചു. തനിക്കുവേണ്ടി പ്രവർത്തിച്ചവരെ ഡിസിസി സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും ഇടപെട്ട് വിലക്കി. കഴിഞ്ഞ തവണ യുഡിഎഫിന് കിട്ടിയ വോട്ടുപോലും ഇത്തവണ കിട്ടിയില്ല. മകൾ മത്സരിച്ച കോമത്തുപാറയിൽ ബിജെപിക്ക് അനുകൂലമായാണ് കോൺഗ്രസുകാർ പ്രവർത്തിച്ചത്, നടമ്മൽ രാജൻ പറഞ്ഞു.

കോൺഗ്രസിൽ ദളിതർക്ക് അയിത്തം കോൺഗ്രസിൽ ന്യൂനപക്ഷ–-ദളിത് വിഭാഗത്തിൽപെട്ടവർക്ക് അയിത്തം കൽപിച്ചിരിക്കുകയാണെന്ന് കോൺഗ്രസിൽനിന്ന് രാജിവച്ച നടമ്മൽ രാജൻ പറഞ്ഞു. ബ്ലോക്ക് സെക്രട്ടറിയായിട്ടും യോഗങ്ങളിൽ പങ്കെടുപ്പിക്കാതെ മാറ്റിനിർത്തി. സവർണാധിപത്യമാണ് കോൺഗ്രസിൽ. കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ പട്ടികജാതിക്കാരെ ഭരണസമിതിയില് പരിഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3btlvFh

Comments

Archive

Contact Form

Send