രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചത് കോൺഗ്രസിനെ തോൽപ്പിച്ചു: പി സി ചാക്കോ
കൊച്ചി > ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചത് ദേശീയതലത്തിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് പി സി ചാക്കോ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടികൾക്കെതിരെ മത്സരിച്ചത് തെറ്റായ സന്ദേശം നൽകി. കേരളത്തിൽനിന്ന് മത്സരിക്കരുതെന്ന് രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ആദർശങ്ങളെ സ്നേഹിക്കുന്നവർക്ക് കമ്യൂണിസ്റ്റ് വിരുദ്ധരാകാൻ സാധിക്കില്ലെന്നും എൻസിപി സംസ്ഥാന കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പി സി ചാക്കോ പറഞ്ഞു.
ഇന്ത്യയുടെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് കഴിയില്ല. തട്ടുകടകളിൽ കയറിയും കടലിൽ ചാടിയും സമയം കളയുന്ന രാഹുൽഗാന്ധിക്കും കോൺഗ്രസിനും അതിനുള്ള കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി.
Credits Kerala || Deshabhimani Online News https://ift.tt/3s474gS
Comments