കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ സിസിടിവി ഇല്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം
ന്യൂഡൽഹി > കേന്ദ്ര അന്വേഷണ ഏജൻസി ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശം. സിബിഐ, എൻഐഎ, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാൻ കൂടുതൽ സമയം വേണമെന്ന കേന്ദ്ര സർക്കാർ നിലപാടിനോടാണ് രൂക്ഷപ്രതികരണം.
എന്തുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോട് ആരാഞ്ഞു. ഉത്തരവ് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ‘എന്ത് പ്രത്യാഘാതം?. ഞങ്ങൾക്ക് പ്രത്യാഘാതങ്ങളെ പേടിയില്ല. പൗരാവകാശം സംരക്ഷിക്കാൻ വേണ്ടിയാണ് ഉത്തരവിറക്കിയത്. സർക്കാരിന് അത് നടപ്പാക്കാൻ മടിയുണ്ടെന്നാണ് മനസ്സിലാക്കുന്നത്’–- ജസ്റ്റിസ് നരിമാൻ വിമർശിച്ചു.
എല്ലാ പൊലീസ് സ്റ്റേഷനിലും കേന്ദ്രഏജൻസി കാര്യാലയങ്ങളിലും സിസിടിവി സ്ഥാപിക്കാന് 2019 ഡിസംബറിലാണ് ഉത്തരവിട്ടത്.
Credits National || Deshabhimani Online News https://ift.tt/3sVa53l
Comments