കേന്ദ്രമന്ത്രിയുടെ വാദം റെയിൽവേയുടെ വീഴ്‌‌ച മറയ്‌‌ക്കാൻ: കെസിബിസി

കൊച്ചി > കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ റെയിൽവേക്കു പറ്റിയ വീഴ്ച മറച്ചുവയ്ക്കാനാണ് കേന്ദ്ര റെയിൽമന്ത്രി അങ്ങനെയൊരു സംഭവമില്ലെന്നു പറയുന്നതെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

ട്രെയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകളെ ആൾക്കൂട്ടത്തിന്റെ ആവശ്യപ്രകാരം ലോക്കൽ പൊലീസിന് കൈമാറിയ റെയിൽവേ പൊലീസിന്റെ നടപടി ട്രെയിൻ യാത്രക്കാർക്ക് നൽകേണ്ട സുരക്ഷിതത്വം നിഷേധിക്കുന്നതാണ്. ഈ നടപടി ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഝാൻസിയിൽ കന്യാസ്ത്രീകളെ എബിവിപി പ്രവർത്തകർ ആക്രമിച്ചെന്ന പരാതി വ്യാജമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കെസിബിസി വക്താവ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wjai2K

Comments

Archive

Contact Form

Send