കുറ്റ്യാടി സീറ്റ് സിപിഐ എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു: ജോസ് കെ മാണി

കോട്ടയം> കുറ്റ്യാടിയില് രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില് കുറ്റ്യാടി സീറ്റ് സിപിഐ എമ്മിന് വിട്ടുനല്കാന് തീരുമാനിച്ചതായി കേരളാ കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി വാര്ത്താക്കുറിപ്പില് അറിയിച്ചു. കേരളാ കോണ്ഗ്രസ് എമ്മിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തെരഞ്ഞെടുപ്പില് ഇടതുമുന്നണി ജയിക്കേണ്ടതും എല്ഡിഎഫിന്റെ തുടര്ഭരണം കേരളത്തില് ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണെന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മുന്നണിയുടെ ഐക്യത്തിന് ഒരു പോറല് പോലും എല്പിക്കുന്ന ഒന്നും കേരളാ കോണ്ഗ്രസ് എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്ബന്ധമുണ്ട്. ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ മാണി അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38D0cQ5

Comments

Archive

Contact Form

Send