മാഹിയില്‍ കന്നി അങ്കത്തിനൊരുങ്ങി എന്‍ ഹരിദാസ്

കണ്ണൂര്> മാഹി ജവഹര്ലാല് നെഹ്റു ഹയര്സെക്കന്ഡറി സ്കൂള് റിട്ട. ഇംഗ്ലീഷ് അധ്യാപകനും ജീവകാരുണ്യപ്രവര്ത്തകനുമായ എന് ഹരിദാസ് മാഹിയില് എല്ഡിഎഫിനായി ജനവിധി തേടും. ഹരിജാസിന്റെ കന്നിഅങ്കമാണിത്.

സര്ക്കാര് ജീവനക്കാരുടെ സംഘടനയായ മാഹി ഗവ. സ്കൂള് ടീച്ചേഴ്സ് അസോസിയേഷന്റെയും ഫെഡറേഷന് ഓഫ് സര്വീസ് അസോസിയേഷന്റെയും പ്രസിഡന്റും ജനറല് സെക്രട്ടറിയുമായിരുന്നു. പള്ളൂര് ഗവ. ഹൈസ്കൂള്, മദ്രാസ് ലൊയോള കോളേജ്, തലശേരി ഗവ. ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.

സാന്ത്വന പരിചരണ പ്രസ്ഥാനമായ മാഹി കാരുണ്യപെയിന് ആന്റ് പാലിയേറ്റീവിന്റെ പ്രധാന പ്രവര്ത്തകന്. പരേതരായ കെ നാരായണന് നായരുടെയും വി കെ മാധവിഅമ്മയുടെയും മകന്. ഭാര്യ: വി സി പ്രസന്നകുമാരി. മക്കള്: പ്രശാന്ത്, അരുണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3emPsZH

Comments

Archive

Contact Form

Send