വടകരയിൽ 
എതിർപ്പ്‌ അറിയിച്ച്‌ 
മുല്ലപ്പള്ളിക്ക്‌ കത്ത്‌

കോഴിക്കോട്> വടകര മണ്ഡലത്തിൽ ആർഎംപിക്ക് പിന്തുണ നൽകാനുള്ള നേതൃനീക്കത്തിൽ പ്രതിഷേധവുമായി വടകരയിലെ കോൺഗ്രസ് നേതാക്കൾ. വടകര സീറ്റിൽ കോൺഗ്രസ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചു. നേതാക്കൾ രഹസ്യയോഗവും ചേർന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഡിവിഷനിൽ ആർഎംപിക്ക് പിന്തുണ നൽകാൻ കോൺഗ്രസ് നിർബന്ധിതമായിരുന്നു. മുല്ലപ്പള്ളിയും കെ മുരളീധരനും ഇതേച്ചൊല്ലി പരസ്യമായ ഏറ്റുമുട്ടലിലേക്കും നീങ്ങിയിരുന്നു. ഇതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ. കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ശശിധരൻ, സെക്രട്ടറി പീതാംബരൻ കളത്തിൽ എന്നിവരും പത്തോളം ബ്ലോക്ക് ഭാരവാഹികളുമാണ് കെപിസിസി പ്രസിഡന്റിന് കത്തയച്ചത്. ആർഎംപിക്ക് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ എതിർപ്പ് പരസ്യമാക്കാനും വിമതനെ മത്സരിപ്പിക്കാനുംവരെ ആലോചനയുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PGrFJZ

Comments

Archive

Contact Form

Send