ലൈഫ് കേന്ദ്രത്തിന്റെ ദാനമല്ല; എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഏകീകൃത ഭവനപദ്ധതി: മുഖ്യമന്ത്രി
പിണറായി > എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം രൂപീകരിച്ച ഏകീകൃത ഭവന പദ്ധതിയാണ് 'ലൈഫ്' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ദാനമാണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശം, പട്ടികജാതി-- പട്ടികവര്‍ഗം, ഫിഷറീസ് വകുപ്പുകളുടെ വിവിധ പാര്‍പ്പിട പദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍/റൂറല്‍ പാര്‍പ്പിട പദ്ധതികളും ഒരു കുടക്കീഴിലാക്കിയാണ് ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിക്ക് രൂപം നല്‍കിയത്. ഓരോ വീടിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നാലു ലക്ഷം രൂപയാണ്. മാര്‍ച്ച് പത്തുവരെയുള്ള കണക്കുപ്രകാരം മൂന്നു ഘട്ടങ്ങളിലായി 2,52,748 വീട് ലൈഫില്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും വിഹിതം മാത്രം ഉപയോഗിച്ച് 1,70,427 വീടാണ് നിര്‍മിച്ചത്.
ലൈഫ് പിഎംഎവൈ അര്‍ബന്‍ പ്രകാരം 64,966 വീട് നിര്‍മിച്ചു. ഈ പദ്ധതി പ്രകാരം ഓരോ വീടിനും കേന്ദ്രവിഹിതം 1,50,000 രൂപയാണ്. ബാക്കി 2,50,000 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ലൈഫ് പിഎംഎവൈ റൂറല്‍ പ്രകാരം 17,355 വീട് നിര്‍മിച്ചിട്ടുണ്ട്. അതില്‍ ഓരോ വീടിനുമുള്ള കേന്ദ്രവിഹിതം 72,000 രൂപ മാത്രം. ബാക്കി 3,28,000 രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്.
ലൈഫ് മിഷന് പദ്ധതിക്കായി 8823.20 കോടി രൂപ ഇതുവരെ ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് 2,190.37 കോടി രൂപയും തദ്ദേശസ്ഥാപനങ്ങള്‍വഴി 2,766.6 കോടി രൂപയും ഹഡ്കോയില്‍നിന്ന് എടുത്ത 2,800 കോടി രൂപയുടെ വായ്പയും ചേര്‍ത്ത് ആകെ ചെലവിട്ടത് 7,867.97 കോടി രൂപയാണ്. വായ്പയുടെ 8.75 ശതമാനം നിരക്കിലുള്ള പലിശ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് എന്തെങ്കിലും അനര്കൊയി നല്‍കുന്നില്ല. സംസ്ഥാനങ്ങള്‍ അര്‍ഹമായത് ചോദിക്കുമ്പോള്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. അത് ദയാപൂര്‍വ നടപടിയല്ല. സംസ്ഥാനങ്ങളുടെ അവകാശമാണ്. കേന്ദ്രം ഇപ്പോള്‍ നല്‍കുന്നത് തീര്‍ത്തും അപര്യാപ്തമാണ്. കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രസര്‍ക്കാര്‍ നല്‍കണം. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വംതന്നെ ശക്തമായ കേന്ദ്രവും സംതൃപ്ത സംസ്ഥാനങ്ങളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3m34HbR
Comments