എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കും ഭാര്യയ്‌ക്കും ഇരട്ടവോട്ട്; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പേര്
കൊച്ചി > പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങളിലാണ് എംഎൽഎയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. പെരുമ്പാവൂർ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്പർ: 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്പർ: 1092) മാണ് കുന്നപ്പിള്ളിയുടെ വോട്ട്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്പാവൂരിലെ ബൂത്ത് നമ്പർ 142 ലും (ക്രമ. നമ്പർ: 1358), മൂവാറ്റുപുഴയിലെ ബൂത്ത് നമ്പർ 130 ലും (ക്രമ. നമ്പർ: 1095) മാണ് വോട്ടുള്ളത്. പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്തിലും, മൂവാറ്റുപുഴയിലെ മാറാടി പഞ്ചായത്തിലുമാണ് ഇരുവർക്കും വോട്ടുള്ളത്.
മൂവാറ്റുപുഴയിലെ വോട്ടർപട്ടിക
മൂവാറ്റുപുഴയിൽ വോട്ടുള്ള കാര്യം മറച്ചുവച്ചാണ് എംഎൽഎ സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ വോട്ട് ചേർത്തതെന്ന് വ്യക്തമാണ്. രണ്ട് മണ്ഡലത്തിലും വോട്ടുള്ളപ്പോഴും ഇത് ഒഴിവാക്കാനും ശ്രമിച്ചില്ല. ഇന്നലെയാണ് എംഎൽഎ പെരുമ്പാവൂർ മണ്ഡലത്തിൽ 2286 ഇരട്ടവോട്ടുകൾ ഉണ്ടെന്ന പരാതി നൽകിയത്. സ്വന്തം കുടുംബത്തിന് രണ്ട് മണ്ഡലത്തിൽ വോട്ടുകൾ ഉള്ളപ്പോഴാണ് അത് മറച്ചുവച്ച് എംഎൽഎ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതെന്നും വ്യക്തം.
പെരുമ്പാവൂരിലെ പട്ടിക
പ്രതിപക്ഷ നേതാവ് സർക്കാരിന്റെ പരാജയമെന്ന വ്യാജേന ഉന്നയിച്ച വോട്ട് ഇരട്ടിപ്പ് യുഡിഎഫിനെ ഓരോ ദിവസവും തിരിഞ്ഞുകൊത്തുകയാണ്. ഇരട്ടവോട്ടിലധികവും കോൺഗ്രസ്, ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയുമാണെന്ന് ഓരോ ദിവസവും വിവരങ്ങൾ പുറത്തുവരുന്നു. ചെന്നിത്തല ആദ്യം ഉന്നയിച്ച ഉദുമ പെരിയയിലെ കുമാരി കോൺഗ്രസ് പ്രവർത്തകയാണെന്ന് തെളിഞ്ഞു. കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിക്ക് മൂന്ന് വോട്ടാണുള്ളത്. കെപിസിസി സെക്രട്ടറിമാർമുതൽ മുൻ മന്ത്രിയുടെ ബന്ധുക്കൾവരെ ഈ ലിസ്റ്റിലുണ്ട്. മലപ്പുറത്തും കാസർകോട്ടും ലീഗ് പ്രവർത്തകരാണ് കൂടുതൽ.
Credits Kerala || Deshabhimani Online News https://ift.tt/3fnPgts
Comments