വൈദ്യുതിയും 
കോർപറേറ്റുകൾക്ക് ; കേന്ദ്രം വിറ്റ് തുലയ്ക്കുന്നു ; ബില്‍ ഉടന്‍ പാര്‍ലമെന്റില്‍

തിരുവനന്തപുരം
കാര്ഷിക മേഖലയ്ക്ക് സമാനമായി വൈദ്യുതി വിതരണവും കോർപറേറ്റുകൾക്ക് അടിയറവയ്ക്കാന് കേന്ദ്രസര്ക്കാര്.​ വൈദ്യുതി നിയമ ഭേഗതി ബിൽ 2021 പാർലമെന്റിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനത്തില് അവതരിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് അടിയറവയ്ക്കുന്നതും സാധാരണക്കാരായ ഉപഭോക്താവിന്റെ അവകാശം നിഷേധിക്കുന്നതുമാണ് ബില്ലിലെ വ്യവസ്ഥകള്.

‘ലൈസൻസ് രഹിത വൈദ്യുതി വിതരണ സംവിധാനമാണ് ’ പ്രധാന നിർദേശം. കമ്പനികൾക്ക് റെഗുലേറ്ററി കമീഷനിൽ രജിസ്റ്റർ ചെയ്ത് വൈദ്യുതി വിതരണം നടത്താം. വിതരണത്തിന് ലൈസൻസ് ആവശ്യമില്ല. കമ്പനിക്ക് ഇഷ്ടമുള്ള ഉപഭോക്താക്കൾക്ക് മാത്രം വൈദ്യുതി വിതണം നടത്താമെന്ന ​ഗുരുതര നിര്ദേശവുമുണ്ട്. ലാഭകരമായി വൈദ്യുതി നൽകാവുന്ന ഉപഭോക്തൃ വിഭാഗങ്ങളെയും പ്രദേശങ്ങളെയും മാത്രമാകും കമ്പനി തെരഞ്ഞെടുക്കുക. ഇതോടെ ഗാർഹിക, കാർഷിക ഉപഭോക്താക്കളുടെ നിരക്ക് വർധിക്കും. സാധാരണ ഉപഭോക്താവിന്റെ വൈദ്യുതി ചാർജ് കുത്തനെ കൂടും. കണക്ഷൻ വിച്ഛേദിക്കുന്ന അവസ്ഥയുമുണ്ടാകും.

വിതരണ ശൃംഖലയിൽനിന്ന് കണക്ഷൻ നൽകാൻ ഒന്നിലധികം കമ്പനിയുമെത്തും. ഈ സാഹചര്യത്തിൽ കണക്ഷൻ നൽകാനുള്ള നിയമപരമായ ബാധ്യത ആര് നിർവഹിക്കുമെന്ന ചോദ്യത്തിന് കരടിൽ ഉത്തരമില്ല. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാർ കമ്പനിയുടെ നിയന്ത്രണത്തിൽ വിതരണ കമ്പനികളുടെ കൈവശം അധിക തുക ഉണ്ടെങ്കിൽ അത് സമാഹരിച്ചുള്ള ഫണ്ട് വിഭാവനം ചെയ്തിട്ടുണ്ട്. ഈ ഫണ്ട് പൂർണമായി സ്വകാര്യ കമ്പനികളുടെ ദയയിലാണ് രൂപീകരിക്കുക. പാവപ്പെട്ടവർക്ക് കണക്ഷൻ നൽകാൻ ഇത് വിനിയോഗിക്കില്ല. വൈദ്യുതി ശൃംഖല വികസനം ഇല്ലാതാക്കുന്നതാണ് ഭേദഗതി. സേവനദാതാവിനെ തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവകാശം നൽകുന്നുവെന്നാണ് പ്രചരണം. ഒന്നിലധികം ലൈസൻസികളുള്ള ശൃംഖലയിൽ സേവന നിലവാരം, വോൾട്ടേജ് ഉൾപ്പെടെയുള്ളവയിൽ വ്യത്യാസമുണ്ടാകില്ല.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുയർന്ന പ്രതിഷേധങ്ങളെയും 100ദിനം പിന്നിട്ട കർഷക പ്രക്ഷോഭത്തേയും അവഗണിച്ചാണ് ബിൽ അവതരിപ്പിക്കുന്നത്. ബിൽ പിൻവലിക്കണമെന്നാണ് പ്രക്ഷോഭത്തിലുള്ള കര്ഷകരുടെ പ്രധാന ആവശ്യം. ബില്ലിന്റെ പൂർവരൂപമായ വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കുമെന്ന് റിപ്പോര്ട്ടുണ്ടായിരുന്നു. എന്നാൽ കൂടുതൽ പ്രതിലോമകരമായ പുതിയ ബിൽ പ്രസിദ്ധീകരിക്കുകയായിരുന്ന കേന്ദ്രം.



Credits Kerala || Deshabhimani ​Online ​News https://ift.tt/30jJBMD

Comments

Archive

Contact Form

Send