ഒന്നും ഒളിച്ചുവയ്‌ക്കാനില്ല, തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ പുറത്തുവരും; ഐ.ടി റെയ്‌ഡിൽ താപ്‌സി പന്നു
മുംബൈ > തന്റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്ന് തുറന്നുപറഞ്ഞ് നടി താപ്സി പന്നു. ദ ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് താപ്സി മനസ്സുതുറന്നത്. തെറ്റ് ചെയ്യാത്തതിനാൽ ഒരിക്കലും പേടി തോന്നിയിരുന്നില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ താൻ തയാറാണെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
തന്റെ വീട്ടില് നിന്ന് അഞ്ച് കോടി രൂപയുടെ രസീത് കിട്ടിയെന്ന് ചില മാധ്യമങ്ങള് വാര്ത്ത നല്കി. ടാക്സ് ഡിപ്പാർട്ട്മെന്റ് പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ വന്നത്. ആ അഞ്ച് കോടി എവിടെയെന്ന് അറിയണം. ജീവിതത്തില് ഒരു കാര്യത്തിനും അത്രയും പ്രതിഫലം ആരും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. ആ രസീത് തനിക്ക് ഫ്രെയിം ചെയ്ത് സൂക്ഷിക്കണമെന്നും താപ്സി പറഞ്ഞു.
ഒരു റെയ്ഡ് നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുടുംബം പ്രത്യേകിച്ചും. അത് പ്രതീക്ഷിച്ചിരുന്നില്ല. ഞാന് സമൂഹത്തില് അറിയപ്പെടുന്ന ആള് ആണെന്നതുകൊണ്ടുതന്നെ ഏത് സൂക്ഷ്മപരിശോധനക്കും എപ്പോഴും തയ്യാറായിരിക്കണമെന്ന് അറിയാമായിരുന്നു. അത് ഇന്കം ടാക്സ് പരിശോധന ആകാം, എൻസി.ബി ആകാം, എന്തും ആകാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അല്ലെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്തും സംഭവിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു തെറ്റും ചെയ്യാത്തപ്പോൾ എന്തിന് ഭയപ്പെടണം. ഞാൻ കുറ്റവാളിയല്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയാറാണ്.' താപ്സി പന്നു പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2OaVpOE
Comments