സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൊതുതെരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി
കാക്കനാട്> 1960-ലെ കേരളാ ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ പൊതു-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് വേതനത്തോടുകൂടിയുള്ള അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി (ഉത്തരവ് നമ്പര്‍ ഇഎന്‍(2) 5224/2021 തിയതി 30.03.2021).
ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണം.
അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തില്‍ കുറവ് വരുത്തുകയോ വേതനം നല്കാതിരിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഉത്തരവ് ലംഘിച്ചാല്‍ തൊഴില്‍ ഉടമയില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും.ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും കരാര്‍/ കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാണ്.
സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വോട്ടിംഗ് പ്രദേശത്ത് പോയി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് വേതനത്തോടുകൂടിയ അവധി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/39rZQMr
Comments