ആന്റണിയുടെ വേല ബിജെപിയെ സഹായിക്കാന്‍; കോ-ലീ-ബി സഖ്യം ആവര്‍ത്തിക്കുന്നു: ബിനോയ് വിശ്വം
കൊച്ചി> കേരളത്തില് കോ-ലീ-ബി സഖ്യം തുടര്ക്കഥയാകുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. തലശേരിയിലും ഗുരുവായൂരും ദേവികുളത്തും ബിജെപിക്ക് സ്ഥാനാര്ഥികളില്ലാതായത് അതുകൊണ്ടാണെന്നും എറണാകുളം പ്രസ്ക്ലബ്ബില് സംഘടിപ്പിച്ച മീറ്റ് ദ പ്രസില് ബിനോയ് വിശ്വം പറഞ്ഞു.
കോണ്ഗ്രസ്, ലീഗ്, ബിജെപി- സഖ്യം ആരും മറന്നിട്ടില്ല. ഗുരുവായൂരില് യുഡിഎഫ് വിജയിക്കുമെന്നും തലശേരിയില് എല്ഡിഎഫ് തോല്ക്കുമെന്നും സുരേഷ് ഗോപി പറയുന്നത് ആ ധാരണയുടെ ഭാഗമാണ്. ബിജെപിയുടേത് വൈദേശിക രാഷ്ട്രീയമാണ്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് അവര് പിന്തുടരുന്നത്. കോണ്ഗ്രസ് കൂട്ടുചേരുന്നതും അതേ ഫാസിസ്റ്റ് നിലപാടുകളോടാണ്. 59ലെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളുമായാണ് മുതിര്ന്ന കോണ്ഗ്രസ് നേതാവ് എ കെ ആന്റണി ഇപ്പോഴും നില്ക്കുന്നത്.
ആന്റണിയുടെ വേല ബിജെപിയെ സഹായിക്കാനാണ്. എന്നാല്, മോഡിയും കോണ്ഗ്രസും ഉയര്ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ പട്ടടയായി കേരളം മാറും. പുതിയ കേരളത്തിന്റെ നിര്മിതിയില് എല്ഡിഎഫിന്റെ പങ്കുണ്ടാകും. തെരഞ്ഞെടുപ്പില് എല്ഡിഎഫ് വീണ്ടും അധികാരത്തില് വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചടങ്ങില് പ്രസ്ക്ലബ് സെക്രട്ടറി പി ശശികാന്ത് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം ആര് ഗോപകുമാര് എന്നിവര് സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/39tGfvj
Comments