ലിസ്‌റ്റിൽ അബ്ദുള്ള, 
പ്രഖ്യാപിച്ചപ്പോൾ നെല്ലിക്കുന്ന്‌ ; അവസാന ലിസ്‌റ്റിലും വെട്ടും തിരുത്തും


മലപ്പുറം
സ്ഥാനാർഥി പ്രഖ്യാപനത്തിനായി മുസ്ലിംലീഗ് തയ്യാറാക്കിയ അവസാന ലിസ്റ്റിലും വെട്ടും തിരുത്തും. കാസർകോട് മണ്ഡലത്തിൽ മുൻ നഗരസഭാ ചെയർമാൻ ടി ഇ അബ്ദുള്ളയെ വെട്ടി സിറ്റിങ് എംഎൽഎ എൻ എ നെല്ലിക്കുന്നിന്റെ പേര് ഉൾപ്പെടുത്തി.

വൈകിട്ട് നാലിന് വാർത്താസമ്മേളനം നടത്തുമെന്നാണ് നേതാക്കൾ അറിയിച്ചത്. എന്നാൽ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ 5.15നാണ് നേതാക്കൾ വാർത്താസമ്മേളനത്തിനെത്തിയത്.


നേതാക്കൾ കൊണ്ടുവന്ന പ്രിന്റ് ചെയ്ത ലിസ്റ്റിൽ കാസർകോട്ട് ടി ഇ അബ്ദുള്ളയുടെ പേരായിരുന്നു. എന്നാൽ, ഇത് വെട്ടി എൻ എ നെല്ലിക്കുന്നിന്റെ പേര് എഴുതിച്ചേർത്തു. ഈ പേരുമാത്രമാണ് പേനകൊണ്ട് എഴുതിച്ചേർത്തത്. അവ്യക്തത നീക്കാൻ മാധ്യമപ്രവർത്തകർ ലിസ്റ്റ് ചോദിച്ചെങ്കിലും നേതാക്കൾ നൽകാൻ തയ്യാറായില്ല. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചു.

രണ്ടുതവണ നഗരസഭാ ചെയർമാനായിരുന്ന ടി ഇ അബ്ദുള്ളയെ പത്തുവർഷം മുമ്പ് കാസർകോട് മണ്ഡലത്തിൽ പരിഗണിച്ചിരുന്നു. അന്ന് അവസാന നിമിഷം ഇദ്ദേഹത്തെ വെട്ടിയാണ് ഐഎൻഎൽ വിട്ടുവന്ന നെല്ലിക്കുന്നിന് സീറ്റ് നൽകിയത്. ഇത്തവണ സീറ്റ് ഉറപ്പാക്കിയെങ്കിലും അവസാന നിമിഷം വീണ്ടും തഴഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bIqimF

Comments

Archive

Contact Form

Send