കയ്‌പമംഗലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നു
തൃശ്ശൂർ > ആർഎസ്പി നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില് ചേര്ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ഥിയായിരുന്നു മുഹമ്മദ് നഹാസ്. സിപിഐയുടെ ഇ ടി ടൈസൺ മാസ്റ്ററാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ബിജെപി നേതാവ് എ എന് രാധാകൃഷ്ണന് നഹാസിനെ ഷാളണിയിച്ച് പാര്ട്ടിയിലേക്ക് സ്വീകരിച്ചു. ആര്എസ്പി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.
സീറ്റ് വിഭജന ചര്ച്ചയില് കൈപ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആർഎസ്പി നിലപാട്. പകരം മട്ടന്നൂര് സീറ്റ് ലഭിച്ചതോടെയാണ് ആര്എസ്പി കയ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാര്ട്ടി വിട്ടിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/30BAJC6
Comments