'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം': നൂറ് മേനി വിജയവുമായി ദുബായ് മലയാളം മിഷന്‍
യുഎഇ> 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന ആശയത്തില് ദുബായ് മേഖലയില് മലയാളം മിഷന് നടത്തിയ പരീക്ഷയില് പങ്കെടുത്ത മുഴവന് വിദ്യാര്ഥികള്ക്കും മികച്ച വിജയം. പരീക്ഷയുടെ ഫല പ്രഖ്യാപനം സൂം മീറ്റിംഗിലൂടെ മലയാള മിഷന് ഡയറക്ടര് പ്രഫ. സുജ സൂസന് ജോര്ജ് നിര്വഹിച്ചു. 74 കുട്ടികളായിരുന്നു പരീക്ഷയ്ക്കിരുന്നത്.
കുട്ടികളെ മലയാളം പഠിപ്പിക്കാന് സേവനതല്പരതയോടെ മുന്നോട്ടുവന്ന അധ്യപകരെയും മിഷന് ഡയറക്ടര് അഭിനന്ദിച്ചു. ഓണ്ലൈനായി സംഘടിപ്പിച്ച പരിപാടി സുജ സൂസന് ജോര്ജ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് ദുബായ് കണ്വീനര് പി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ആശംസകള് അറിയിച്ചുകൊണ്ട് ഓര്മ ജനറല് സെക്രട്ടറി കെ.വി.സജീവന്, അഗ്മയില് നിന്ന് സന്ദീപ് പിള്ള , യുവകലാ സാഹിതിയില് നിന്ന് സുഭാഷ് ദാസ് , സെന്റ് തോമസ് ഓര്ത്തോഡോക്സ് ചര്ച്ചില് നിന്ന് എബി , അംബുജം എന്നിവര് സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം പ്രദീപ് തോപ്പില് മലയാളം മിഷന്റെ ഭാഗമായിരുന്ന മാധവന് പാടി, ബോസ് കുഞ്ചേരി എന്നിവരുടെ നിര്യാണത്തില് അനുശോചനം അറിയിച്ചുകൊണ്ട് സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗം അനീഷ് മണ്ണാര്ക്കാട് സ്വാഗതവും ദുബായ് ജോ. കണ്വീനര് സുജിത സുബ്രമണ്യന് നന്ദിയും പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/38Bx8bw
Comments