ഫീസ് അടയ്‌ക്കാനായില്ല: യുപിയിൽ വിദ്യാർഥി സ്വയം വെടിവച്ച് മരിച്ചു
ഷാജഹാൻപുർ> ഉത്തർപ്രദേശിൽ സ്കൂൾ ഫീസ് അടയ്ക്കാനാകാത്തതിൽ മനംനൊന്ത് 12–-ാം ക്ലാസ് വിദ്യാർഥി സ്വയം വെടിവച്ച് മരിച്ചു. ബുധനാഴ്ച ഷാജഹാൻപുരിലാണ് സംഭവം. സ്കൂൾ ഫീസായ 8000 രൂപ അടയ്ക്കാനാകാത്തതിൽ ദിവസങ്ങളായി അനുപ് വിഷമത്തിലായിരുന്നു.
പതിനെട്ടുകാരനായ അനുപ് കുമാർ നാടൻ കെെത്തോക്ക് ഉപയോഗിച്ച് സ്വയംവെടിവയ്ക്കുകയായിരുന്നു. മകൻ രണ്ട് മാസംമുമ്പ് ഫീസിനായി പണം ചോദിച്ചിരുന്നുവെന്നും, പിന്നീട് ബുധനാഴ്ച വീണ്ടും ചോദിച്ചുവെങ്കിലും നൽകാനായില്ലെന്നും അനുപിന്റെ പിതാവ് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/30vsAyY
Comments