രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അധികാര ദുര്‍വിനിയോഗം നിയമവിരുദ്ധം: ലോയേഴ്‌സ് യൂണിയന്‍

കൊച്ചി > സ്വര്ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ രഹസ്യമൊഴി എന്ന രീതിയില് തെരഞ്ഞെടുപ്പിന് കൃത്യം ഒരുമാസം മുമ്പ് കേന്ദ്ര ഏജന്സി ആയ കസ്റ്റംസ് പ്രചരിപ്പിക്കുന്ന വാദങ്ങള് രാഷ്ട്രീയപ്രേരിതവും അധികാര ദുര്വിനിയോഗവുമാണെന്ന് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്. കേന്ദ്ര ഭരണകക്ഷിയുടെ ഇംഗിതങ്ങള്ക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുന്ന കൂട്ടിലടച്ച തത്തകള് കണക്കെ അടിമപ്പെടുന്ന പ്രവണത പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില് വ്യാപകമാവുകയാണ്.

കസ്റ്റംസ് ആക്ട് 108 പ്രകാരം കസ്റ്റംസ് ഓഫീസര്മാര്ക്ക് പൊലീസിന് കേസന്വേഷണ സമയത്ത് നല്കുന്ന മൊഴിയേക്കാള് തെളിവായി പരിഗണിക്കുന്ന മൊഴി രേഖപ്പെടുത്താമെന്നിരിക്കെ, ജാമ്യം നിഷേധിച്ച് മാസങ്ങള് കസ്റ്റഡിയില് വെച്ച ശേഷം സിആര്പിസി 164 പ്രകാരം മജിസ്ട്രേറ്റ് മുന്പാകെ കുറ്റസമ്മത മൊഴി (രഹസ്യ മൊഴി) കൊടുപ്പിക്കുന്നത് തന്നെ അസ്വാഭാവിക നടപടി ആണ്. കസ്റ്റംസ് ഉദ്യോഗസ്ഥര് അറസ്റ്റിന് മുന്പും പിന്പും ആയി മാസങ്ങള് നീണ്ട ചോദ്യം ചെയ്യല് ആണ് നടത്തിയത്. അന്നൊന്നും ലഭിക്കാത്ത കുറ്റസമ്മതമൊഴി കസ്റ്റഡിയില് മാസങ്ങള് വെച്ച ശേഷം കൊടുപ്പിക്കുന്നത് തന്നെ ദുരൂഹമാണ്. ഇപ്രകാരം മുഖ്യമന്ത്രിക്കടക്കം എതിരെ മൊഴി കൊടുപ്പിക്കാന് നിര്ബന്ധിക്കുകയും ഭീഷണി ഉള്ളതായും സ്വപ്നയുടെ പുറത്ത് വന്ന ശബ്ദ രേഖ ഇപ്പോഴത്തെ രഹസ്യമൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഒന്നാണ്.

2020 നവംബറില് രേഖപ്പെടുത്തിയതായി പറയുന്ന മൊഴിക്ക് ശേഷം പ്രതികളുടെ ജാമ്യ അപേക്ഷയടക്കം നിരവധി ഹരിജികള് കോടതിയില് വന്നിട്ടും ഇത്തരം ഒരു മൊഴിയെ പറ്റി പരാമര്ശിച്ചില്ല. ഇപ്പോള് അത്തരത്തില് ഒരു വിഷയവും കോടതി മുന്പാകെ ഇല്ലാതിരുന്നിട്ടും രഹസ്യ മൊഴിയുമായി രംഗത്ത് വന്നത് തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്നും ലോയേഴ്സ് യൂണിയന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില് അറിയിച്ചു.

കസ്റ്റംസ് പുറത്ത് വിട്ട വിവരങ്ങള് വെച്ച് തെളിവുകള് ഒന്നുമില്ല. കോണ്സലേറ്റ് ജനറല് അറിഞ്ഞ് നടന്ന ഒരു ഇടപാട് ആണ് എന്ന് പറയുന്നു. എന്നാല് കസ്റ്റംസ് ആക്ട് പ്രകാരം ആ ഇടപാടിന്റെ സൂത്രധാരത്വം വഹിച്ച കോണ്സലേറ്റ് ജനറലിനെ ചോദ്യം ചെയ്ത് പ്രതിയുടെ മൊഴിയിലെ നിജസ്ഥിതി ആരായുകയോ, ഡ്യൂട്ടി അടക്കാന് നടപടി സ്വീകരിക്കുകയോ, നോട്ടീസ് കൊടുക്കുകയോ പോലും നാളിതുവരെ ചെയ്തിട്ടില്ല. എന്ത് അന്വേഷണമാണ് കഴിഞ്ഞ 5 മാസമായി നടത്തിയത് എന്നും വിശദീകരണമില്ല.

സ്വര്ണ്ണ കടത്ത് കേസില് തനിക്ക് യാതൊരു ബന്ധവുമില്ല എന്നായിരുന്നു കേസിന്റെ തുടക്കത്തില് സ്വപ്നയുടെ വാദം. ആ വാദങ്ങള് വിശദമായി കോടതിയില് എഴുതി സമര്പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം വിരുദ്ധമായി കസ്റ്റഡിയിലിരിക്കെ നല്കുന്ന ഒരു മൊഴിയും നിയമപരമാണെന്ന് പറയാനാവില്ല.

സ്വപ്നയുടെ അഭിഭാഷകനും സ്വാധീനിക്കപ്പെട്ടു എന്നതാണ് വസ്തുത. കേന്ദ്ര സര്ക്കാര് നല്കിയ സ്ഥാനം സ്വീകരിച്ച് സ്വപ്നയുടെ അഭിഭാഷകന് വക്കാലത്ത് തന്നെ ഒഴിഞ്ഞു. ആ നിലയില് ഈ കേസിനെ സംസ്ഥാന സര്ക്കാരിനെതിരായി വഴിതിരിച്ച് വിടാന് ഉള്ള ഗൂഢാലോചന പോലും കേന്ദ്ര ഏജന്സികള് നടത്തി എന്നതാണ് വസ്തുത.

കേന്ദ്ര ഏജന്സികള് പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികള് അധികാരത്തില് ഇരിക്കുന്ന സംസ്ഥാന സര്ക്കാരുകളെ അട്ടിമറിക്കാന് നടത്തുന്ന നീക്കങ്ങള് രാജസ്ഥാനിലേയും പോണ്ടിച്ചേരിയിലേയും മഹാരാഷ്ട്രയിലേയും പോലെ കേരളത്തിലും കഴിഞ്ഞ 6 മാസമായി നടക്കുകയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഫെഡറല് സംസ്ഥാന സര്ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സര്ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള് ഭരണഘടനയുടെ അന്ത:സത്തയെ തന്നെ അപകടപ്പെടുത്തുന്നതും അപലപനീയവും നിയമ വിരുദ്ധവുമാണെന്നും ലോയേഴ്സ് യൂണിയന് അറിയിച്ചു.




Credits Kerala || Deshabhimani ​Online ​News https://ift.tt/2O2tWhW

Comments

Archive

Contact Form

Send