സ്ത്രീകളായ ഉദ്യോഗസ്ഥര്ക്ക് തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാനാകില്ല: ആക്ഷേപിച്ച് കെ സുധാകരന്‍
കണ്ണൂര്> സ്ത്രീ വിരുദ്ധ പരാമര്ശവുമായി കെ പി സി സി വര്ക്കിങ്ങ് പ്രസിഡന്റ് കെ സുധാകരന് എം പി. സ്ത്രീകളായ ഉദ്യോഗസ്ഥര്ക്ക് തിരഞ്ഞെടുപ്പ് ചുമതല നിര്വഹിക്കാനാകില്ല. ഭീഷണിപ്പെടുത്തിയാല് അവര് വേഗം വശംവദരാകും. സ്ത്രീകളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും സുധാകരന് പറഞ്ഞു.
പുരുഷന്മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകള്. സ്ത്രീ സ്ത്രീ തന്നെ. ഒന്ന് ശബ്ദമുയര്ത്തിയാല് അവര് നിശബ്ദരാകുമെന്നും സുധാകരന് കണ്ണൂരില് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3w8PmuY
Comments