സീറ്റ് നിഷേധിച്ചു: കെപിസിസി സെക്രട്ടറി രമണി പി നായര് രാജിവെച്ചു
തിരുവനന്തപുരം> കെപിസിസി സെക്രട്ടറി രമണി പി നായര് രാജിവെച്ചു. തന്നെ സ്ഥാനാര്ത്ഥിയായി പരിഗണിച്ചിട്ടും സീറ്റ് നിഷേധിച്ചതില് പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നുവെന്ന് രമണി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നല്കാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചു. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും.
'സ്ഥാനാര്ത്ഥി പട്ടികയില് വനിതകളെ തഴഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് കേള്ക്കുമ്പോള് അമ്പരപ്പ്. എനിക്ക് എപ്പോഴും പാര്ട്ടിയില് നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വസിച്ചു. കാലാകാലങ്ങളായി മാറ്റി നിര്ത്തുന്നു. ഇപ്പോള് സീറ്റ് നല്കാമെന്ന് പാര്ട്ടി പറഞ്ഞതാണ്'- രമണി പി നായര് പറഞ്ഞു
പാര്ട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു.സീറ്റ് ലഭിക്കാത്തതിന്റെ പേരില് മഹിളാ കോണ്ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചിരുന്നു. പ്രതിഷേധസൂചകമായി അവര് തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/3rPWA4D
Comments