പരസ്യ പ്രസ്താവനക്ക് മറുപടി ഇല്ലെന്ന് കെ സി വേണുഗോപാൽ
ആലപ്പുഴ > കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നേതാക്കൾ പലതരത്തിലുള്ള പ്രസ്താവന നടത്തുന്നുണ്ട്. ഇത് ശരിയല്ലാത്തതിനാൽ പലരും ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല. മികച്ച സ്ഥാനാർഥികളെയാണ് കോൺഗ്രസും യുഡിഎഫും അണിനിരത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2NvFOce
Comments