പത്രികകൾ തള്ളിയത്‌ പരിശോധിക്കും; കെ സുധാകരന്‍ ബിജെപിയിലേക്കുവന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കും: അബ്ദുള്ളക്കുട്ടി

മലപ്പുറം> സംസ്ഥാനത്ത് മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയത് പാർടി ഗൗരവമായി പരിശോധിക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൗരവമായ വീഴ്ചയാണ്. രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കും.

കെ സി വേണുഗോപാലിന്റെ കോൺഗ്രസിൽ രക്ഷയുണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ബിജെപിയിലേക്കുവന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കും–- അബ്ദുള്ളക്കുട്ടി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tJLj6B

Comments

Archive

Contact Form

Send