കള്ളത്തെളിവുകൊണ്ട്‌ എൽഡിഎഫിനെ
തകർക്കാനാകില്ല: എം എ ബേബി

തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ കുറ്റവാളി നൽകിയതെന്നു പറയുന്ന മൊഴി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് വ്യക്തമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തിരുവനന്തപുരം കസ്റ്റംസ് മേഖലാ ഓഫീസിലേക്ക് നടന്ന എൽഡിഎഫ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

32 ദിവസം എൻഫോഴ്സ്മെന്റും കസ്റ്റംസും എൻഐഎയും സ്വപ്ന സുരേഷിനെ മാറിമാറി ചോദ്യം ചെയ്തിട്ടും പുറത്തുവരാത്ത മൊഴി ഇപ്പോൾ വന്നതിൽനിന്ന് രാഷ്ട്രീയ ലക്ഷ്യം വ്യക്തം. ഒരു അന്വേഷണവും നടത്താതെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വിവരം പുറത്ത് വിട്ടതുതന്നെ രാഷ്ട്രീയകള്ളക്കളി വ്യക്തമാക്കുന്നു. സ്വപ്ന സുരേഷിന്റെ മൊഴി തെളിയിക്കാനുള്ള പൂർണ ഉത്തരവാദിത്തം സ്വപ്നയ്ക്ക് മാത്രമാണെന്നും കസ്റ്റംസ് പറയുന്നു. മറ്റ് പ്രതികളെല്ലാം ജാമ്യം കിട്ടിയിട്ടും കൊഫേപോസ ചുമത്തിയതിനാൽ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചില്ല. മകളെ കൂടി കൊഫേപോസ ചുമത്തി ജയിലിലിടട്ടെ എന്ന് അന്വേഷണ ഏജൻസികൾ സ്വപ്നയോട് ചോദിച്ചതായും കേൾക്കുന്നു. ഈ ഭീഷണിയിൽ ഉദ്യോഗസ്ഥർ ആഗ്രഹിച്ച മൊഴി നൽകിയതായിരിക്കാം.

മുഖ്യമന്ത്രി പിണറായി വിജയന് പാരച്യൂട്ടിൽ കേരളത്തിലേക്ക് ഇറങ്ങി വന്ന നേതാവല്ല. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മർദനം അതിജീവിച്ച് പ്രസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിച്ച നേതാവാണ്. കെട്ടുകഥകൾകൊണ്ട് പിണറായിയെയും എൽഡിഎഫിനെയും തകർക്കാമെന്ന് കരുതണ്ട. കള്ളത്തെളിവുകൾ ഉണ്ടാക്കി മതേതരവാദികളെ രാജ്യ
ദ്രോഹികളാക്കി ജയിലിലടയ്ക്കുന്നത് മോഡി സർക്കാർ തുടര്ന്നുകൊണ്ടിരിക്കുന്നു. കള്ളത്തെളിവ് നിരത്തുന്ന മോഡിവാഴ്ചയുടെ പിൻപാട്ടുകാരായി കേരളത്തിലെ കോൺഗ്രസ് അധഃപതിച്ചെന്നും എം എ ബേബി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sUNl39

Comments

Archive

Contact Form

Send