വാഗ്ദാനങ്ങൾ 
പാലിക്കുമെന്ന ഉറപ്പ്‌; അതാണീ സർക്കാർ

മല്ലപ്പള്ളി> പ്രതിസന്ധിഘട്ടങ്ങളിൽ സർക്കാർ ഒപ്പമുണ്ടെന്ന തോന്നൽ, അതായിരുന്നു പിണറായി സർക്കാരെന്ന് സിനിമാ താരം പ്രശാന്ത് അലക്സാണ്ടർ. കോവിഡ് കാലത്ത് എല്ലാ വീടുകളിലും കിറ്റു നൽകി. ക്ഷേമപെൻഷനുകൾ ഇരട്ടിയാക്കി വർധിപ്പിച്ച് കുടിശ്ശിക വരുത്താതെ വീടുകളിൽ എത്തിച്ചു, റേഷൻ കടകളിലൂടെ നിലവാരമുള്ള ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കി.

വല്ലാത്തൊരു മാറ്റമാണ് നാടിന്. എങ്ങും വികസന മുന്നേറ്റം. എന്റെ നാടായ മല്ലപ്പള്ളിയിലെ താലൂക്ക് ആശുപത്രി ഐസിയു അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുമായി വികസന പാതയിലാണ്. സർക്കാർ സ്കൂളുകൾ ഹൈടെക്കായി. പുതിയ റോഡുകളും പാലങ്ങളുമൊക്കെയായി നാടെങ്ങും വികസന കാഴ്ചകൾ മാത്രം. വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാർ എന്ന ഉറപ്പുതന്നെയാണ് എൽഡിഎഫ് തുടരുമെന്ന ഉറപ്പ് –-പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sZ6Asi

Comments

Archive

Contact Form

Send