മുഖ്യമന്ത്രി കണ്ണൂരില്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പിണറായിയില്‍ തുടക്കം
കണ്ണൂര്> എല്ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിലെത്തി. ഇന്ന് മൂന്ന് മണിക്ക് കണ്ണൂര് രാജ്യാന്തര വിമാനത്താവളത്തില് എത്തിയ മുഖ്യമന്ത്രിക്ക് പ്രവര്ത്തകര് സ്വീകരണം നല്കി. ധര്മടം നിയോജകമണ്ഡലത്തിലെ പിണറായിയിലാണ് പ്രചാരണത്തിന് തുടക്കമാകുക
വൈകിട്ട് അഞ്ചിന് പിണറായി കണ്വന്ഷന് സെന്റര് പരിസരത്ത് നടക്കുന്ന പൊതുയോഗത്തോടെ പ്രചാരണത്തിന് തുടക്കമാകും.മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം പി ജയരാജന് എന്നിവരുമുണ്ടായിരുന്നു.
മണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിലെ സ്വീകരണശേഷമാണ് മുഖ്യമന്ത്രി പിണറായിയില് എത്തുക. പിന്നീട് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
Credits Kerala || Deshabhimani Online News https://ift.tt/38mO7ON
Comments