‘കോൺഗ്രസ് തിരിച്ചു വരണമെന്ന് പറയണമെങ്കിൽ എന്റെ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം’: ഇന്നസെൻറ്
കൊച്ചി> കോൺഗ്രസ് തിരിച്ചുവരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാറ് ഉണ്ടാകണമെന്ന് നടനും മുൻ എംപിയുമായ ഇന്നസെൻറ്. കോൺഗ്രസിന്റെ തിരിച്ചുവരവ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെൻറ് പറഞ്ഞുവെന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു .ഇത്തരം വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇന്നസെൻറ് ഫേസ്ബുക്കിൽ പ്രതികരിച്ചത്. പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ലെന്നും ഇന്നസെൻറ് പറഞ്ഞു.
പോസ്റ്റ് ചുവടെ
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
Credits Kerala || Deshabhimani Online News https://ift.tt/3qCkLC0
Comments