കോൺഗ്രസ്‌, ബിജെപി നേതാക്കൾ 
കേരളമൊന്നു കാണണം: ബൃന്ദ കാരാട്ട്‌


തൃശൂർ
കോൺഗ്രസ്, ബിജെപി നേതാക്കൾ കേരളത്തിലെത്തി അസംബന്ധം വിളിച്ചുപറയുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നത്. കേരളത്തിലെത്തുമ്പോൾ കുതിരയുടെ കണ്ണുകൾ കെട്ടുംപോലെ ഇരുവശവും മറച്ചിരിക്കയാണ്. അത് മാറ്റി കേരളമൊന്നു ചുറ്റിക്കാണണം. അപ്പോൾ യാഥാർഥ്യം തിരിച്ചറിയാമെന്നും ബൃന്ദ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മോഡിയും രാഹുലും പ്രിയങ്കയും ആന്റണിയുമെല്ലാം കേരളത്തിലെ ഹൈടെക് സ്കൂളുകളും സ്മാർട്ട് ക്ലാസ്മുറികളും സർക്കാർ ആശുപത്രികളും കാണണം. ക്ഷേമപെൻഷൻ ലഭിച്ച വീടുകൾ കയറണം. വിദ്വേഷം വിതറുന്ന മോഡി കേരളത്തിലെത്തി സംസ്കാരത്തെക്കുറിച്ച് പറയുന്നു. ഭോപാലിൽ ട്രെയിൻ യാത്രക്കിടെ കന്യാസ്ത്രീകളെ എബിവിപി ഗുണ്ടകൾ ആക്രമിച്ചു. അതാണ് ബിജെപി സംസ്കാരം. അമിത് ഷാ ആഭ്യന്തരമന്ത്രിയല്ല, വിദ്വേഷമന്ത്രിയാണ്. ബിജെപിയുടെ മനുവാദം കേരളത്തിൽ നടപ്പാക്കാനാവില്ല.

പിണറായി സർക്കാരിന് ജനാധിപത്യമില്ലെന്ന് പ്രിയങ്ക ആരോപിക്കുന്നു. കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്നും ജനാധിപത്യമില്ലെന്നും പറഞ്ഞ് 23 മുതിർന്ന നേതാക്കൾ സോണിയാഗാന്ധിക്ക് കത്ത് നൽകിയത് മറക്കരുത്. പിണറായി സർക്കാർ ആപത്താണെന്ന് പറയുന്ന എ കെ ആന്റണി ഡൽഹിയിൽനിന്ന് കേരളത്തിലെത്തി ചുറ്റിയൊന്നു കാണണം. വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷ സർക്കാർ തുടർഭരണം നേടുമെന്നും ബൃന്ദ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3weabp5

Comments

Archive

Contact Form

Send