അരമന കയറി ഇറങ്ങുന്ന ബിജെപിയോട് ചോദ്യങ്ങൾ ചോദിക്കണമെന്ന് സഭാ മുഖപത്രം
കൊച്ചി> അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്സ്വാമി ഇപ്പോഴും ജയിലില് തുടരുന്നതെന്തുകൊണ്ടാണെന്നും ക്രൈസ്തവസഭ ഉറക്കെ ചോദിയ്ക്കണമെന്ന് കത്തോലിക്കാ സഭാ മുഖപത്രം.
വിവാദകാര്ഷിക കരിനിയമങ്ങള് റദ്ദാക്കാത്തതെന്തേയെന്നും ചോദിയ്ക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം ഇറങ്ങാത്ത ഇടയലേഖനം എന്ന മുഖപ്രസംഗത്തിൽ പറഞ്ഞു.
പ്രശംസയുടെ പ്രാതല് രാഷ്ട്രീയമല്ല, പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാന് ശക്തമായ നിലപാടുകളോടെ സഭ സജീവമാകണം. ഏതാനും സീറ്റുകളുടെ നീക്കു പോക്കുകള്ക്ക് അപ്പുറമാണ് മതമൈത്രിയും മാനവക്ഷേമവുമെന്ന് രാഷ്ട്രീയ കേരളത്തെ സ്വന്തം സുതാര്യതാ ശൈലിയിലൂടെ ഓര്മ്മിപ്പിക്കണം. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിേലയ്ക്ക് കൂടുതലായി തിരികെയെത്താന് നമുക്കിടയാകേണ്ടതുണ്ട്.
--
ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന ഭരണഘടനാ ബാധ്യതയെ നിറവേറ്റുമ്പോഴും അത് ഒരു പ്രത്യേക മതവിഭാഗത്തിനുള്ള പ്രീണനാവസരമായി ഭൂരിപക്ഷ മതവിഭാഗത്തിന് തോന്നാത്തവിധം സാമൂഹ്യ സമതുലിതാസംരക്ഷണത്തെ രാഷ്ട്രീയപാര്ട്ടികള് ലക്ഷീകരിക്കണമെന്ന വസ്തുത പ്രകടന പത്രികകളിലുള്പ്പെടുത്താന് സഭ നിര്ബന്ധിക്കണം. ഒപ്പം ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം ജനസംഖ്യാടിസ്ഥാനത്തില് പുനഃസംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യസുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണം.
മലയോര കര്ഷകര്ക്കും തീരദേശ നിവാസികള്ക്കും ജീവനും ജീവിതവും ഉറപ്പാക്കുന്ന വ്യവസ്ഥകളുടെ സ്ഥിരീകരണം രാഷ്ട്രീയപാര്ട്ടികളുടെ മുഖ്യ അജണ്ടയിലുണ്ടെന്ന് ഉറപ്പാക്കുകയും വേണം-മുഖപ്രസംഗത്തിൽ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/388qppj
Comments