സീറ്റിനായി ചാടിവന്നവർ പുറത്ത്‌; ജോസഫ്‌ ഗ്രൂപ്പിൽ പ്രതിഷേധം

കോട്ടയം> സീറ്റ് മോഹിച്ച് ജോസഫ് ഗ്രൂപ്പിൽ ചേക്കേറിയ ഒരുനിര മുതിർന്ന നേതാക്കളിൽ സീറ്റു കിട്ടിയത് രണ്ടുപേർക്ക് മാത്രം. ബാക്കിസീറ്റുകളെല്ലാം ജോസഫിനൊപ്പം ഉണ്ടായിരുന്നവർ കയ്യടക്കി. ഇതോടെ പ്രതിഷേധവുമായി പലരും ഇറങ്ങി.

അടുത്തകാലത്ത് ജോസ്പക്ഷത്തുനിന്നും പോയ ജോസഫ് എം പുതുശേരി, വിക്ടർ ടി തോമസ്, അന്തരിച്ച മുൻ എംഎൽഎ സി എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്, അഡ്വ. മൈക്കിൾ ജയിംസ്, സജി മഞ്ഞക്കടമ്പൻ, വർഗീസ് മാമൻ എന്നിവർക്കു പുറമെ ജേക്കബ് വിഭാഗത്തിൽനിന്നെത്തിയ ജോണി നെല്ലൂർ എന്നിവർ സീറ്റ് ഇല്ലാതായതോടെ കടുത്ത പ്രതിഷേധത്തിലാണ്. ഫ്രാൻസിസ് ജോർജിനും പ്രിൻസ് ലൂക്കോസ് എന്നിവർ മാത്രമാണ് ശനിയാഴ്ച പ്രഖ്യാപിച്ച പട്ടികയിൽ ഇടം നേടിയത്.

10 സീറ്റുകൾ ലഭിച്ചെങ്കിലും പരിഗണിച്ചത് പരമ്പരാഗത ജോസഫ് പക്ഷക്കാരെ മാത്രം. തിരുവല്ലയിൽ പുതുശേരിയെയും വിക്ടറിനേയും തഴഞ്ഞ് കുഞ്ഞുകോശി പോളിന് നൽകി. പറഞ്ഞുപറ്റിച്ചെന്ന പരസ്യപ്രതികരണവുമായി വിക്ടർ ടി തോമസ് രംഗത്തെത്തി. ചങ്ങനാശേരിയിൽ വി ജെ ലാലിക്കും കോതമംഗലത്ത് ജോണി നെല്ലൂരിനെ തഴഞ്ഞ് ഷിബു തെക്കുംപുറത്തിനും സീറ്റ് നൽകി. പൂഞ്ഞാർ പ്രതീക്ഷിച്ച ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും പുറത്തായി.പൂഞ്ഞാർ സീറ്റ് കേരള കോൺഗ്രസിനില്ല.

കോട്ടയം ജില്ലയിൽ ജോസഫിന് രണ്ടിൽ കൂടുതൽ സീറ്റുകൾ നൽകരുതെന്ന് കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചിരുന്നു. ജോസഫ് ഗ്രൂപ്പിന് പലയിടത്തും വിജയ സാധ്യതയുള്ള സ്ഥാനാർഥികളില്ലെന്നായിരുന്നു വാദം. എന്നാൽ ഏറ്റുമാനൂർ അടക്കം മൂന്ന് സീറ്റുകൾ ജോസഫിനു കൊടുത്തു. ഏറ്റുമാനൂരിൽകോൺഗ്രസിൽനിന്നും കൂട്ടരാജി ഉണ്ടാകുമെന്ന് ഭീഷണിയുമുണ്ട്. ഇവിടെ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് മത്സരിക്കാൻഒരുങ്ങിയിരുന്നതാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rN7LLi

Comments

Archive

Contact Form

Send