എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയ സംഭവം: ഹൈക്കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് പ്രത്യേക സിറ്റിങ്ങില്‍

കൊച്ചി> ഗുരുവായൂര് ,തലശ്ശേരി മണ്ഡലങ്ങളിലെ നാമനിര്ദേശക പത്രികകള് തള്ളിയതിനെതിരെ എന് ഡി എ സ്ഥാനാര്ത്ഥികള് ഹൈക്കോടതിയെ സമീപ്പിച്ചൂ .ഹര്ജികള് പ്രത്യേക സിറ്റിങ്ങില് ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കും. ഗുരുവായൂരില് അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിളാ മോര്ച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായുരില് ഇവരായിരുന്നു ബിജെപി സ്ഥാനാര്ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന് കാരണം.

തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ഥി ബിജെപി ജില്ലാ പ്രസിഡന്റ് എന് ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില് വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമര്പ്പിക്കേണ്ട ഒറിജിനല് രേഖകള്ക്കു പകരം പകര്പ്പ് സമര്പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില് ബിജെപിക്ക് ഡമ്മി സ്ഥാനാര്ഥിയുമില്ല.









Credits Kerala || Deshabhimani ​Online ​News https://ift.tt/3f6JOeJ

Comments

Archive

Contact Form

Send