'ഈ കനിവ് എങ്ങനെ മറക്കും; അവസാന നിമിഷം വരെയും അമ്മ സഖാവിനെ കുറിച്ച് പറയുമായിരുന്നു'

കൊച്ചി> ''ഇപ്പോള് അമ്മ ഉണ്ടായിരുന്നെങ്കില് വലിയ സന്തോഷമായേനെ. അവസാന നിമിഷം വരെയും അമ്മ സഖാവിനെ കുറിച്ച് പറയുമായിരുന്നു. ചോര്ന്നൊലിക്കുന്ന കൂരയില് നിന്നും ഞങ്ങളെ സുരക്ഷിതത്വത്തിന്റെ തണലിലേക്ക് കരകയറ്റിയ സഖാവിനോടെന്നും കടപ്പാടുണ്ട്''

രണ്ടാംഘട്ട പര്യടനത്തിനിടെ ശനിയാഴ്ച കടുങ്ങല്ലൂര് പഞ്ചായത്തിലെ മൂന്നാം വാര്ഡ് കടേപ്പിള്ളിയില് വോട്ട് അഭ്യര്ഥനയുമായി കളമശ്ശേരി എല്ഡിഎഫ് സ്ഥാനാര്ഥി പി. രാജീവ് കടന്നെത്തിയപ്പോള് താമരപ്പറമ്പ് വീട്ടിലെ മറിയാമ്മയുടെ മകള് സ്മിത പറഞ്ഞ വാക്കുകളാണിത്.

കക്ഷിരാഷ്ട്രീയത്തിനതീതമായി എറണാകുളം ജില്ലയിലെ എല്ലാ മനുഷ്യസ്നേഹികളും നല്കിയ പിന്തുണയാണ് കനിവ് പദ്ധതിയെ ഏറ്റവും മികച്ച രീതിയില് നടപ്പിലാക്കാന് സഹായിച്ചത് എന്നായിരുന്നു ഇതിനോടുള്ള പി രാജീവിന്റെ പ്രതികരണം. തുടര്ന്ന് പര്യടനത്തിന്റെ തിരക്കിനിടയിലും അരമണിക്കൂറോളം സമയം അവരുടെ വീട്ടില് ചെലവഴിച്ച ശേഷമാണ് രാജീവ് മടങ്ങിയത്.

പി രാജീവ് സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ ആരംഭിച്ച കനിവ് പദ്ധതി പ്രകാരമാണ് മറിയാമ്മ ഫ്രാന്സിസിനും നാല് പെണ്മക്കള്ക്കുമായി കടേപ്പിള്ളി ലക്ഷംവീട് കോളനിയില് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമായത്. 2018 ഓഗസ്റ്റില് ആരംഭിച്ച വീടിന്റെ നിര്മാണം 2019 ഫെബ്രുവരിയോടെ പൂര്ത്തിയായി. കനിവ് പദ്ധതിയുടെ ഭാഗമായി സിപിഎം നിര്മ്മിച്ച് നല്കിയ അറുപതാമത്തെ വീട് ആയിരുന്നു മറിയാമ്മയ്ക്കും കുടുബ കുടുംബത്തിനും ലഭിച്ചത്.

നിലവില് മറിയാമ്മയുടെ മൂത്തമകള് സ്മിതയും ഇളയമകള് സവിതയുമാണ് കുടുംബത്തോടൊപ്പം ഈ വീട്ടില് താമസിക്കുന്നത്.മാരക രോഗങ്ങളും വൈകല്യങ്ങളും ഉള്ളവര്ക്ക് ആശ്വാസമേകുന്നതിനും അനാഥരായവരെ പുനരധിവസിപ്പിക്കുന്നതിനുമായി 2015ല് തുടങ്ങിയ കനിവ് പദ്ധതിക്ക് പി. രാജീവ് നേതൃത്വം നല്കി. ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ സാന്ത്വന പരിപാലനത്തിന് പുതിയ മുഖം നല്കാന് അദ്ദേഹത്തിനു സാധിച്ചു.

രാജീവ് ജില്ലാ സെക്രട്ടറിയായിരിക്കുന്ന കാലഘട്ടത്തില് കനിവ് പദ്ധതിയുടെ ഭാഗമായി നൂറിലേറെ കുടുംബങ്ങള്ക്ക് വീട് നിര്മ്മിച്ച് നല്കാനായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eY0y7H

Comments

Archive

Contact Form

Send