കോവിഡ് ബാധിച്ച കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈറ്റ് സിറ്റി > കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥൻ (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ചപ്പോൾ താമസ സ്ഥലത്ത് ക്വാറന്റനിൽ ആയിരുന്നു. രാവിലെ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ : വിദ്യ, ഏക മകൻ എസ്എസ്എൽ സി വിദ്യാർത്ഥിയാണ്. സംസ്കാരവുമായി ബന്ധപ്പെട്ട തുടർനടപടികൾ കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3ll8mS3
Comments