കിടപ്പാടം അവകാശ നിയമം നടപ്പാക്കും: മുഖ്യമന്ത്രി
കോഴിക്കോട്> സംസ്ഥാനത്ത് കിടപ്പാടം അവകാശമാക്കി മാറ്റുന്ന നിയമം കൊണ്ടവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കര്ശനമായ ധനകാര്യ നിയമങ്ങളുടെ പേരില് ആളുകള് വീടുകളില് നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതിയുണ്ട്. എല്ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല് 'കിടപ്പാടം അവകാശം' നിയമം നടപ്പാക്കും.
ബദല് സംവിധാനങ്ങളില്ലാതെ വീടുകളില്നിന്ന് പുറത്താക്കാനാവില്ലെന്നതിന് നിയമസംരക്ഷണം നല്കും. സര്ക്കാര് എന്നത് ഔദ്യോഗിക സംവിധാനം മാത്രമല്ല, ജനങ്ങള് ആകെയാണ് എന്നതാണ് എല്ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/31nSe9r
Comments