ബംഗാൾ സഖ്യത്തിന്റെ പേരിലും കോണ്‍ഗ്രസില്‍ ചേരിതിരിവ്
ന്യൂഡൽഹി > ബംഗാളിൽ പീർസാദ മുഹമദ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഖ്യത്തിൽ മത്സരിക്കുന്നതിലും കോൺഗ്രസില്‍ ഭിന്നത. കോൺഗ്രസ് ആശയങ്ങൾക്കും ഗാന്ധിയുടെയും നെഹ്റുവിന്റെയും മതേതര കാഴ്ചപ്പാടുകൾക്കും വിരുദ്ധമാണ് ഐഎസ്എഫുമായുള്ള സഖ്യമെന്നും ഇത്തരം വിഷയങ്ങളിൽ പ്രവർത്തകസമിതി അംഗീകാരം വേണമെന്നുമാണ് വിമതനീക്കം സജീവമാക്കിയ ആനന്ദ് ശർമയും സംഘവും വാദിക്കുന്നത്.
ബംഗാൾ പിസിസി പ്രസിഡന്റ് അധിർരഞ്ജൻ ചൗധരിയുടെ തീരുമാനം വേദനാജനകവും ലജ്ജാകരവുമാണ്. അദ്ദേഹം വ്യക്തത വരുത്തണം. മുസ്ലിംലീഗ്, അസമിലെ എഐയുഡിഎഫ് തുടങ്ങിയ പാർടികളുമായുള്ള സഖ്യം പാർടി അംഗീകരിച്ചതാണ്. അത് ചരിത്രപരമായി നിലനിൽക്കുന്നതാണ്. ലീഗ് കേരളത്തിൽ യുഡിഎഫിന്റെ ഭാഗമാണ്. മഹാരാഷ്ട്രയിൽ ശിവസേന സഖ്യകക്ഷിയായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഒന്നിച്ചായിരുന്നില്ല. രണ്ടും വ്യത്യാസമുണ്ട്. ബംഗാൾ സഖ്യം പ്രവർത്തകസമിതിയിൽ ചർച്ച ചെയ്തിട്ടില്ല–- ശർമ പറഞ്ഞു.
ആര്‍ക്ക് ഗുണം *ചെയ്യുന്ന വാദം ?*തിരിച്ചടിച്ച് ചൗധരി
അടിത്തട്ടിലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള പരാമർശങ്ങൾ ശരിയല്ലെന്ന് ബംഗാൾ പിസിസി പ്രസിഡന്റ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. ബംഗാളിൽ സഖ്യത്തെ നയിക്കുന്നത് സിപിഐ എമ്മാണ്. ബംഗാളിൽ മമതയെയും ബിജെപിയെയും തോൽപ്പിക്കാൻ എല്ലാ മതേതര പാർടികളുമായും യോജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സിപിഐ എമ്മാണ് ഇതിന് നേതൃത്വം നൽകുന്നത്.
സിപിഐ എമ്മിന്റെ മതനിരപേക്ഷ പാരമ്പര്യവും നിലപാടുകളും ആർക്കും ചോദ്യംചെയ്യാനാവില്ല. സിപിഐ എം ഐഎസ്എഫിന് 30 സീറ്റ് നൽകി. കോൺഗ്രസിന് 92 സീറ്റ് നൽകി. വർഗീയശക്തികൾക്കെതിരായി സംസാരിക്കുന്നതിന് പകരം എന്തിനാണ് അവർ കമ്യൂണിസ്റ്റുകൾക്കെതിരായി പറയുന്നത്. യെച്ചൂരിയെ പോലുള്ള നേതാക്കളാണ് വേദിയിലുണ്ടായിരുന്നത്.
ഇടതുപക്ഷത്തിന്റെ ക്ഷണപ്രകാരമാണ് കോൺഗ്രസ് പോയത്. പിന്നെന്തിനാണ് ഇത്തരം പ്രസ്താവനകൾ. ആരെയാണ് അവർ ശക്തിപ്പെടുത്തുന്നത്. മതേതര ശക്തികളെയോ വർഗീയ ശക്തികളെയോ–- ചൗധരി ചോദിച്ചു.
Credits National || Deshabhimani Online News https://ift.tt/3uNLaQY
Comments