സ്വപ്‌നയുടെ ശബ്ദരേഖഎന്തുകൊണ്ട് അന്വേഷിച്ചില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ അടക്കം പേര് പറയിക്കാൻ സമ്മർദമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
അവർ കസ്റ്റഡിയിലിരിക്കെയാണ് അക്കാര്യം പറഞ്ഞത്. എന്നാൽ, മറ്റു പലതും അന്വേഷിച്ചവർ അക്കാര്യം മാത്രം ഒഴിവാക്കി. ഒരു കേസിലെ പ്രതി ആദ്യം നൽകുന്ന മൊഴിക്കാണ് വിശ്വാസ്യത കൂടുതലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന ആദ്യഘട്ടത്തിലൊന്നും പറയാത്ത കാര്യമാണ് പിന്നീട് പറഞ്ഞുവെന്ന് പറയുന്നത്. അത് എങ്ങനെ സംഭവിച്ചെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ അറിയുന്നവർക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3c6AAvH
Comments