തമിഴ്‌നാട്ടിൽ സിപിഐ എം സ്ഥാനാർഥികൾക്ക്‌ വോട്ടഭ്യർത്ഥിച്ച്‌ നടി രോഹിണി

മധുര > തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾക്കായി വോട്ടുതേടി നടിയും തിരക്കഥാകൃത്തുമായ രോഹിണിയും. കീഴ്വേളൂർ, കണ്ടർവകോട്ടൈ മണ്ഡലങ്ങളിലാണ് രോഹിണി ഇടതുപക്ഷ സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിച്ച് പ്രചാരണത്തിൽ പങ്കെടുത്തത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് കലൈഗ്നർ അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി കൂടിയാണ് രോഹിണി.

കീഴ്വേളുർ മണ്ഡലത്തിലെ സ്ഥാനാർഥി നാഗൈ മാലി (മഹാലിംഗം), ഗന്ധർവകോട്ട സ്ഥാനാർഥി എം ചിന്നദുരൈ എന്നിവരുടെ പ്രചാരണത്തിലാണ് രോഹിണി പങ്കെടുത്തത്. സിപിഐ എം നേതൃത്വത്തില് നടന്ന കര്ഷകത്തൊഴിലാളി സമരത്തില് അണിനിരന്നതിന് 1968ല് സ്ത്രീകളും കുട്ടികളുമടക്കം 44 ദളിതരെ ചുട്ടുകൊന്ന കീഴ്വെണ്മണി ഉള്പ്പെട്ട മണ്ഡലമാണ് കീഴ്വേളുർ. 2011ല് ഇവിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പില് നാഗൈ മാലി ജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മധുര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി സു വെങ്കിടേശന്റെ പ്രചാരണത്തിനും രോഹിണി എത്തിയിരുന്നു.

ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ മുന്നണിയിൽ ആറ് സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്. ഇതിൽ നാലും ഇടതുപക്ഷം വിജയിക്കാറുള്ള മണ്ഡലങ്ങളാണ്.



Credits National || Deshabhimani ​Online ​News https://ift.tt/3fislQt

Comments

Archive

Contact Form

Send