വോട്ട്‌ അഭ്യർഥിച്ച്‌ സിപിഐ എം നേതാക്കൾ വീട്ടിലെത്തും

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾക്ക് വോട്ട് ചോദിച്ച് മുഖ്യമന്ത്രി അടക്കമുള്ള പിബി അംഗങ്ങൾ മുതൽ ബ്രാഞ്ച്തലം വരെയുള്ള നേതാക്കൾ വീടുകളിലെത്തും. മണ്ഡലാടിസ്ഥാനത്തിലുള്ള പൊതുയോഗം അവസാനിച്ചശേഷം ഏപ്രിൽ ഒന്നുമുതലാകും വീടുകളിലെത്തിയുള്ള പ്രചരണം ആരംഭിക്കുകയെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ അറിയിച്ചു.

വിദ്യാർഥികൾ, കുട്ടികൾ, യുവതീയുവാക്കൾ, വ്യത്യസ്ത മേഖലയിലുള്ള വ്യക്തികൾ എന്നിവരടങ്ങുന്ന സംഘം വീട്ടുകാരുമായി സംസാരിക്കും. കുടുംബാഗങ്ങളോട് സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനം വിശദീകരിക്കും.

കുടുംബയോഗങ്ങൾ പൂർത്തിയാക്കിയ ശേഷമാകും വീടുവീടാന്തരം കയറിയുള്ള പ്രചാരണം. മുതിർന്ന നേതാക്കൾ മുതൽ കുട്ടികൾ വരെയുള്ളവർ പ്രാസംഗികരായി എത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടി ശനിയാഴ്ച തുടങ്ങും. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി എത്താത്ത ജില്ലയിലാണ് രണ്ടാംഘട്ടപ്രചാരണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tXS98x

Comments

Archive

Contact Form

Send