കേന്ദ്ര ഏജൻസികളുടെ വഴിവിട്ട പോക്ക്‌ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തീരുമാനം

കൊച്ചി> കേന്ദ്ര അന്വേഷണ എജൻസികൾക്ക് എതിരായ ആരോപണങ്ങള് അന്വേഷിക്കാന് ജുഡീഷ്യല് കമ്മിഷനെ നിയോഗിക്കാന് സര്ക്കാര് തീരുമാനിച്ചു. ഹൈക്കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനന് ആണ് കമ്മീഷന് അധ്യക്ഷന്. വെള്ളിയാഴ്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ മറവിൽ ഒട്ടേറെ നിയമവിരുദ്ധ നടപടികളിൽ കേന്ദ്ര അന്വേഷണ എജൻസികൾ ഏർപ്പെടുന്നതായി ആരോപണം ഉയർന്നിരുന്നു. നേരത്തേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര് ചെയ്തിരുന്നു. സ്വര്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്പ്പെടെ അഞ്ചു വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില് ഉള്പ്പെടുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി. ഉദ്യോഗസ്ഥര് പ്രതികള്ക്കു മേല് സമ്മര്ദം ചെലുത്തി എന്ന് തെളിവുകൾ പുറത്തുവന്നിരുന്നു. അത്തരത്തിൽ സമ്മര്ദം ചെലുത്തിയെങ്കില് അതിനു പിന്നിൽ ആരൊക്കെ ഉണ്ടെന്നും ഗൂഢാലോചനയുണ്ടോ എന്നും കമ്മിഷന് അന്വേഷിക്കും.

ജുഡീഷ്യല് കമ്മിഷനെ നിയമിച്ച ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം വേണം. തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ച ശേഷമേ ഉത്തരവ് ഉണ്ടാകൂ. ആറുമാസമാണ് കമ്മീഷന്റെ കാലാവധി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lSAqwi

Comments

Archive

Contact Form

Send